UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍; പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

നടന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

ജയിലില്‍ കഴിയുന്ന നടന്‍ ദലീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആണെന്നും ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി നടന്‍ അവശനിലയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദിലീപിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോ. നിജി വര്‍ഗീസ് ജോഷ്വായുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇന്നലെയും ദിലീപിനെ പരിശോധിച്ചിരുന്നു. പ്രതിക്ക് ചെറിയ ജലദോഷവും നേരിയ കാലുവേദനയുമുണ്ട്. അതിന് വൈറ്റമിന്‍ ഇ അടങ്ങിയ ഗുളിക കൊടുത്തിട്ടുണ്ടെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു. ജയിലില്‍ സന്ദര്‍ശിച്ച് ഒരു കന്യാസ്ത്രീ ദിലീപിന് കൗണ്‍സിലിംഗ് നടത്തിയെന്ന വാര്‍ത്തയും ജയില്‍ അധികൃതര്‍ നിഷേധിച്ചു.

ദിലീപിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണെന്നായിരുന്നു അദ്ദേഹത്തെ നേരിട്ട് ജയിലില്‍ എത്തി സന്ദര്‍ശിച്ച ശേഷം നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞത്. ചെവിക്കുള്ളില്‍ ഫ്‌ലൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിനിപ്പോള്‍ ഉള്ളതെന്നും തുടര്‍ച്ചയായി തലക്കറക്കം അനുഭവപ്പെടുന്നുണ്ടെന്നും താന്‍ കാണുമ്പോഴും അദ്ദേഹം തലകറക്കം വന്നു കിടക്കുകയായിരുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതെല്ലാം തെറ്റാണെന്നാണ് ഇപ്പോള്‍ ജയില്‍ അധികൃതര്‍ പറയുന്നത്.

അതേസമയം ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ദിലീപിനെ ഇന്നു വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ നേരിട്ട് ഹാജരാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന സുരക്ഷപ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് കോടതി വിഡിയോ കോണ്‍ഫറന്‍സിംഗ് അനുവദിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍