UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശുചിമുറിയില്ല; ഭാര്യ പിണങ്ങിപ്പോയതിനു പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു

സേലം ജില്ലയിലെ ഓമലൂരിൽ ചെല്ലദുരൈ എന്ന 30കാരനാണ് ആത്മഹത്യ ചെയ്തത്.

ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലെന്നറിഞ്ഞ നവവിവാഹിത പിണങ്ങിപ്പോയി. വിവാഹത്തിന്റെ തൊട്ടടുത്ത ദിവസമാണ് ഭാര്യ തന്റെ വീട്ടിലേക്ക് തിരിച്ചുപോയത്. പലതവണ ആവശ്യപ്പെട്ടിട്ടും ഭാര്യ തിരിച്ചുവരാത്തതിൽ വിഷമിച്ച് ഭർത്താവ് കിണറ്റിൽ ചാടി മരിച്ചു. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തതായിരുന്നു.

സേലം ജില്ലയിലെ ഓമലൂരിൽ ചെല്ലദുരൈ എന്ന 30കാരനാണ് ആത്മഹത്യ ചെയ്തത്.

സേലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ചെല്ലദുരൈ അവിടെവെച്ചാണ് ദീപ എന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുന്നത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു. പിന്നീട് ചെല്ലദുരൈയുടെ വീട്ടുകാർ ഇരുവരെയും സ്വീകരിക്കാൻ തയ്യാറായി. വീട്ടിലെത്തിയപ്പോഴാണ് അവിടെ ശുചിമുറിയില്ലെന്ന് ദീപയ്ക്ക് മനസ്സിലായത്. വിഷമത്തിലായ ദീപ വീട്ടിലേക്ക് തിരിച്ചുപോയി. ശുചിമുറി നിർമിച്ച ശേഷം തിരിച്ചുവിളിക്കണമെന്നും ദീപ ആവശ്യപ്പെട്ടിരുന്നു.

ശുചിമുറി നിർമിക്കുന്നതിനായി നാട്ടുകാരിൽ നിന്നും പണം കടം ചോദിച്ചിരുന്നതായി അറിയുന്നു. ഇത് ലഭിക്കാത്തതിനെ തുടർന്നാണ് ചെല്ലദുരൈ ആത്മഹത്യ ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍