UPDATES

വായന/സംസ്കാരം

പുതിയ വാക്കുകള്‍ വേണം; ന്യൂജെന്‍ പിള്ളേരോട് സഹായം അഭ്യര്‍ത്ഥിച്ച് ഒക്സ്ഫോര്‍ഡ് ഡിക്ഷ്ണറി

വാട്സ്ആപ്പ്, സ്നാപ്പ്ചാറ്റ് തുടങ്ങിയ നവമാധ്യമങ്ങള്‍ വ്യാപകമായി ആശയവിനിമയത്തിന് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് മാറിക്കൊണ്ടിരിക്കുന്ന പദാവലികള്‍ നിരീക്ഷിക്കുകയെന്നത് കഠിനമായിമാറിയത്.

അനൗപചാരിക പ്രയോഗത്തിലുള്ള വാക്കുകള്‍ കൗമാരക്കാരുടെ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് സാക്ഷാല്‍ ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിതന്നെ (ഒഇഡി) രംഗത്ത്. “ഹെൻച്”, “ഡങ്ക്” തുടങ്ങിയ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്താന്‍ കൌമാരക്കാര്‍ക്ക് എളുപ്പത്തില്‍ സാധിക്കുമെന്നാണ് ഒഇഡി കണക്കുകൂട്ടുന്നത്.

പഴയതും പുതിയതുമായ, ഔപചാരികവും അനൗപചാരികവുമായ, ഭാഷ രൂപകൽപ്പന ചെയ്യുന്ന സവിശേഷമായ എല്ലാ വാക്കുകളും രേഖപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും, ഇത്തരം വാക്കുകള്‍ ട്രാക്ക് ചെയ്യുക എന്നത് എഡിറ്റർമാരേ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണെന്നും അതിനാലാണ് കൌമാരക്കാരോട് സഹായമഭ്യര്‍ത്ഥിക്കുന്നത് എന്നും ഒഇഡി വിശദീകരിക്കുന്നു.

പുതുതലമുറ ഉപയോഗിക്കുന്ന ഭാഷ മനസ്സിലാകാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. വാട്സ്ആപ്പ്, സ്നാപ്പ്ചാറ്റ് തുടങ്ങിയ നവമാധ്യമങ്ങള്‍ വ്യാപകമായി ആശയവിനിമയത്തിന് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് മാറിക്കൊണ്ടിരിക്കുന്ന പദാവലികള്‍ നിരീക്ഷിക്കുകയെന്നത് കഠിനമായിമാറിയത്.

നിലവിലെ സ്ലാംഗിലുള്ള വാക്കുകള്‍ ഉദാഹരണസഹിതം അയയ്ക്കാൻ കുട്ടികളോടും കൗമാരക്കാരോടും ഡിക്ഷണറി ആഹ്വാനം ചെയ്യുന്നു. ട്വിറ്ററിൽ യൂത്ത്സ്ലാംഗ്അപ്പീല്‍ എന്ന ഹാഷ്ടാഗോടു കൂടിയും, വെബ്സൈററ്റിലൂടെ നേരിട്ടും വാക്കുകള്‍ അയക്കാം. പുതുതലമുറ ഉപയോഗിക്കുന്ന തികച്ചും പരിചിതമല്ലാത്ത വാക്കുകള്‍ അറിയുമെങ്കില്‍ മുതിര്‍ന്നവര്‍ക്കും വാക്കുകള്‍ അയക്കാം.

‘ഭാഷാ മാറ്റം നിരീക്ഷിക്കാനും രേഖപ്പെടുത്താനും ധാരാളം നിഘണ്ടു കര്‍ത്താക്കള്‍ ഉണ്ട്. എന്നാല്‍, നിലവിലുള്ള പദസങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പുതുതലമുറ സൃഷ്ടിക്കുന്ന നൂതനമായ വാക്കുകള്‍ ഒരു രഹസ്യ ശീർഷകംപോലെയാണ് പഴയ ആളുകള്‍ക്ക് തോന്നുക. അതുകൊണ്ട് കൂടുതൽ പുതിയ വാക്കുകളും അര്‍ത്ഥങ്ങളും മനസ്സിലാക്കിത്തരാന്‍ പുതിയ തലമുറക്കെ കഴിയൂ’, എന്ന് ഒഇഡി-യുടെ സീനിയർ എഡിറ്റർ ഫിയോണ മക്ഫർസൺ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍