UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവിൽ തീരുമാനമായി; യുഎഇ സഹായം വേണ്ടെന്ന് കേന്ദ്രം; ദുരിതാശ്വാസ നിധിയിലേക്ക് സ്വാഗതം

കേരളത്തിനു വേണ്ടി 700 കോടിയുടെ ധനസഹായം നൽകാൻ യുഎഇ തയ്യാറായി രംഗത്തു വന്നത് കേന്ദ്രസർക്കാർ തടഞ്ഞിരുന്നു.

കേരളത്തിലെ മഹാപ്രളയത്തിൽ യുഎഇയുടെ സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി. വിദേശ സർക്കാരുകളുടെ സഹായവാഗ്ദാനത്തെ അഭിനന്ദിക്കുന്നതായും എന്നാൽ ഇന്ത്യയുടെ നയം ഇത്തരം സഹായങ്ങൾ സ്വീകരിക്കുന്നതിനെ വിലക്കുന്നുവെന്നും സർക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

അതെസമയം പ്രവാസികൾക്കും ഇന്ത്യൻ വംശജർക്കും സംഘടനകൾക്കും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം നൽകാമെന്ന് ഇന്ത്യ അറിയിച്ചു.

കേരളത്തിനു വേണ്ടി 700 കോടിയുടെ ധനസഹായം നൽകാൻ യുഎഇ തയ്യാറായി രംഗത്തു വന്നത് കേന്ദ്രസർക്കാർ തടഞ്ഞിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തിനു വേണ്ട സഹായം രാജ്യത്തിനകത്തു നിന്നു തന്നെ കണ്ടെത്തിക്കൊടുക്കുമെന്നും ഔദ്യോഗിക വക്താവിന്റെ പ്രസ്താവനയിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍