UPDATES

ട്രെന്‍ഡിങ്ങ്

കൃത്രിമരേഖയുണ്ടാക്കി രാജ്യം വിടാൻ ശ്രമം: ബൈജു ഗോപാലന് തടവും നാടുകടത്തലും ശിക്ഷ

ഒമാനിലൂടെയാണ് ഇദ്ദേഹം നാടുപിടിക്കാൻ ശ്രമിച്ചത്. ഒമാൻ അധികാരികൾ ഇദ്ദേഹത്തെ പിടികൂടി യുഎഇക്ക് കൈമാറുകയായിരുന്നു.

കൃത്രിമരേഖയുണ്ടാക്കി നാടുവിടാന്‍ ശ്രമിച്ച കുറ്റത്തിന് പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലന് അൽഐൻ കോടതി ശിക്ഷ വിധിച്ചു. ഒരു മാസം തടവും നാടുകടത്തലുമാണ് ശിക്ഷ.

20 കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുഎഇയിൽ കേസ് നേരിടവെ ബൈജു ഗോപാലൻ കൃത്രിമരേഖയുണ്ടാക്കി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചെന്നതാണ് കേസ്. സാമ്പത്തിക ഇടപാട് കേസിൽ യാത്രാവിലക്ക് നിലവിലുണ്ടായിരുന്നു. ഇത് മറികടക്കാനാണ് കൃത്രിമരേഖയുണ്ടാക്കിയത്.

ഈ കേസ് ഇപ്പോഴും തുടരുന്നുണ്ട്. അതായത് തടവ് കഴിഞ്ഞാലും ഉടനെ നാടുകടത്തൽ നടപ്പാക്കില്ല. പ്രസ്തുത കേസിൽ തീരുമാനം വന്നതിനു ശേഷം മാത്രമേ ഈ ശിക്ഷാവിധി നടപ്പാകൂ. ഒമാനിലൂടെയാണ് ഇദ്ദേഹം നാടുപിടിക്കാൻ ശ്രമിച്ചത്. ഒമാൻ അധികാരികൾ ഇദ്ദേഹത്തെ പിടികൂടി യുഎഇക്ക് കൈമാറുകയായിരുന്നു.

തമിഴ്നാട് വ്യവസായി രമണിയാണ് ബൈജു ഗോപാലനെതിരെ സാമ്പത്തിക തട്ടിപ്പു കേസ് നൽകിയിരുന്നത്. ദുബൈയിൽ ഹെൽത്ത് കെയർ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഈ തട്ടിപ്പ് നടന്നത്. ബൈജു നൽകിയ 2 കോടി ദിർഹത്തിന്റെ ചെക്ക് മടങ്ങുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍