UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് പന്തളം കുടുംബത്തിന് പേടി; ദേവസ്വം ബോർഡുമായി ചർച്ച നടത്തി

രേഖാമൂലം ഉറപ്പ് നൽകണമെന്ന ആവശ്യത്തിന് യോഗത്തിന്റെ മിനിട്സിൽ ഉൾപ്പെടുത്താമെന്ന ഉറപ്പാണ് നൽകിയത്.

മകരസംക്രമ സന്ധ്യയിൽ അയ്യപ്പന് ചാർത്താൻ കൊണ്ടുവരുന്ന തിരാവഭരണം മടക്കിക്കിട്ടുമോയെന്ന് പന്തളം കുടുംബത്തിന് ആശങ്ക. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി പന്തളം കുടുംബത്തിന്റെ പ്രതിനിധിയായ ശശികുമാര വർമയാണ് ചർച്ച നടത്തിയത്. തിരുവാഭരണം തിരിച്ചു നൽകാതിരിക്കാൻ സംസ്ഥാന സർക്കാരിന് ആലോചനയുണ്ടെന്ന് സോഷ്യൽ‍ മീഡിയയിലും മറ്റും പ്രചാരണം നടന്നിരുന്നു. എന്നാൽ അത്തരമൊരാലോചന ദേവസ്വത്തിനോ സർ‍ക്കാരിനോ ഇല്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അധ്യക്ഷൻ പിആർ. രാമൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗങ്ങളായ കെപി. ശങ്കരദാസ്, എൻ. വിജയകുമാർ, കമ്മിഷണർ എൻ. വാസു, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നാരായണൻ എന്നിവർ ശശികുമാര വർമയുടെ വീട്ടിലെത്തിയാണ് തിരുവാഭരണം തിരിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയത്. രേഖാമൂലം ഉറപ്പ് വേണമെന്നും ഇയാൾ ആവശ്യപ്പെടുകയുണ്ടായി. പന്തളം കുടുംബത്തിന്റെ നിർവാഹകസമിതി പ്രസിഡന്റ് ശശികുമാരവർമ, സെക്രട്ടറി നാരായണവർമ എന്നിവരുമായാണ് ചർച്ച നടത്തിയത്. തിരുവാഭരണത്തിന്റെ പട്ടിക തയാറാക്കിയാണ് സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങുന്നതെന്നും അതുപോലെ തിരിച്ചു നൽകുമെന്നും ദേവസ്വം കമ്മീഷണർ ഉറപ്പു നൽകി.

രേഖാമൂലം ഉറപ്പ് നൽകണമെന്ന ആവശ്യത്തിന് യോഗത്തിന്റെ മിനിട്സിൽ ഉൾപ്പെടുത്താമെന്ന ഉറപ്പാണ് നൽകിയത്. രഹസ്യമായാണ് ദേവസ്വം ബോർഡ് ചർച്ചയ്ക്ക് എത്തിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. മാധ്യമങ്ങളറിയാതെയാകണം ചർച്ചയെന്നത് ദേവസ്വം ബോർഡിന്റെ ആവശ്യമായിരുന്നു. എന്നാൽ ശനിയാഴ്ച വൈകീട്ടോടെ വിശ്വാസികൾക്കിടയിൽ ഇക്കാര്യം പ്രചരിക്കാൻ തുടങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍