UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പറവൂർ പൊലീസിന് കസ്റ്റഡിമരണ ഭയം; ഗതികെട്ട നാട്ടുകാർ കേസന്വേഷണം നടത്തി; കൊലക്കേസ് പ്രതി പിടിയിലായിട്ടും വെറുതെ വിട്ടു!

ദാസനെ കാണാതായ സംഭവത്തിൽ പൊലീസ് അനാസ്ഥയുണ്ടെന്ന് കാണിച്ച് സിപിഎം രംഗത്തു വന്നിരുന്നു.

വാരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിന്റെ ഭീതിയില്‍ കുടുങ്ങിയ പറവൂർ പൊലീസ് കൊലക്കേസ് പ്രതിയെ വെറുടെ വിട്ടു! കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കാര്യം ഓർമിപ്പിച്ച് കേസിലെ പ്രതി ഭീഷണിപ്പെടുത്തിയതിൽ പൊലീസ് വീഴുകയായിരുന്നു.

പറവൂർ ഈരയിൽ ഇപി ദാസൻ എന്നയാളെ ഏപ്രിൽ 21ന് കാണാതായിരുന്നു. ഇദ്ദേഹത്തെ രാജേഷ് എന്നയാൾ കൂട്ടിക്കൊണ്ടു പോയതാണെന്നും പിന്നീടാണ് കാണാതായതെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. എന്നാൽ ഇതിന്മേൽ അന്വേഷണം നടന്നില്ല. ഇതോടെ ദാസന്റെ മക്കളും ബന്ധുക്കളും നാട്ടുകാരും അന്വേഷണത്തിനിറങ്ങി. വിവിധ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നു കിട്ടിയ വിവരങ്ങൾ പ്രകാരം മാഞ്ഞാലി ഭാഗത്തേക്കാണ് ഇരുവരും പോയതെന്ന് മനസ്സിലായി. ഈ വിവരങ്ങളും മറ്റ് സൂചനകളും പൊലീസിന് കൈമാറി.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പൊലീസ് രാജേഷിനെ പിടികൂടിയെങ്കിലും പരസ്പരവിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നു പറഞ്ഞ് വിട്ടയച്ചു. ഇയാൾ പൊലീസ് മർദ്ദിച്ചെന്നു കാട്ടി ആശുപത്രിയിൽ പോയി കിടന്നു. പൊലീസ് സ്റ്റേഷനിൽ വാരാപ്പുഴ കസ്റ്റഡിമരണം ചൂണ്ടിക്കാട്ടി ഭീതി വിതയ്ക്കാൻ ശ്രമിച്ചെന്നും വിവരമുണ്ട്. ദാസനെ കാണാതായ സംഭവത്തിൽ പൊലീസ് അനാസ്ഥയുണ്ടെന്ന് കാണിച്ച് സിപിഎം രംഗത്തു വന്നിരുന്നു.

ഒടുവിൽ ദാസന്റെ മൃതദേഹം ഒരു മാസത്തിനു ശേഷം അത്താണ് കുറുന്തിലത്തോട്ടിൽ ചൂണ്ടയിടാൻ എത്തിയവര്‍ കണ്ടെത്തിയതോടെയാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍