UPDATES

ഓഗസ്റ്റ് 11ലെ ഭാഗിക സൂര്യഗ്രഹണം: പുണ്യനദികളിൽ കുളിക്കാമോ?

ഉത്തരാർധ ഗോളത്തിലുള്ളവർക്കാണ് ഓഗസ്റ്റ് 11ലെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുക.

ഉത്തരാർധ ഗോളത്തിലുള്ളവർക്കാണ് ഓഗസ്റ്റ് 11ലെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുക. മൂന്നു മണിക്കൂർ നേരം ഗ്രഹണം നടക്കും.

സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരുമ്പോഴാണ് പൂർണസൂര്യഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ ഭൂമിയെ സൂര്യനിൽ നിന്ന് ഭാഗികമായി മറയ്ക്കുന്ന സന്ദർഭങ്ങൾ വരാം. ഇതാണ് ഭാഗിക സൂര്യഗ്രഹണം. കറുത്തവാവ് ദിവസങ്ങളിലാണ് ഇവ നടക്കുക. ഓരോ വർഷവും രണ്ട് മുതൽ അഞ്ച് വരെ സൂര്യഗ്രഹണങ്ങൾ നടക്കാറുണ്ട്. പൂർണസൂര്യഗ്രഹണം അപൂർവ്വമാണെന്നു മാത്രം.

സൂര്യഗ്രഹണത്തെ ചുറ്റിപ്പറ്റി നിരവധി മിത്തുകള്‍ പ്രചരിക്കുന്നുണ്ട്. ചില ആയുർവ്വേദ വൈദ്യന്മാർ പുണ്യനദികളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. സൂര്യഗ്രഹണസമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പാടില്ലെന്നും തിയറികളുണ്ട്. ഭക്ഷണം കഴിക്കുന്നതും സേവനപ്രവര്‍ത്തനങ്ങളിലേർപ്പെടുന്നതുമെല്ലാം ഇവർ വിലക്കുന്നുണ്ട്. എന്നാൽ ഇവയ്ക്കൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.

അതെസമയം, സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നത് നല്ലതല്ല. കണ്ണിന് തകരാറില്ലാതെ സൂര്യഗ്രഹണം വീക്ഷിക്കാൻ നിർമിക്കപ്പെട്ട ഗ്ലാസുകൾ വാങ്ങാൻ കിട്ടും. അവ ധരിച്ചുവേണം സൂര്യഗ്രഹണം കാണാൻ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍