UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിഎംകെയിൽ കുടുംബപ്പോര്: പാർട്ടി തന്റെ കൂടെയെന്ന് അളഗിരി

കരുണാനിധി അസുഖബാധിതനായ കാലം മുതൽ വർക്കിങ് പ്രസിഡണ്ടായി പ്രവർത്തിച്ചു വരുന്നത് എംകെ സ്റ്റാലിനാണ്.

പാർട്ടി പ്രവർത്തകർ തന്റെ കൂടെയാണെന്ന അവകാശവാദവുമായി കരുണാനിധിയുടെ മക്കളിലൊരാളും ഡിഎംകെ നേതാവുമായ എംകെ അളഗിരി രംഗത്ത്. നാളെ നടക്കാനിരിക്കുന്ന ഡിഎംകെ എക്സിക്യുട്ടീവ് മീറ്റിങ്ങിനു മുമ്പായി തന്റെ രാഷ്ട്രീയലാക്കുകൾ പുറത്തറിയിച്ചു കൊണ്ടിരിക്കുകയാണ് അളഗിരി.

കഴിഞ്ഞദിവസം കരുണാനിധിയുടെ ശവകുടീരം സന്ദർശിച്ച അളഗിരി, കരുണാനിധിയുടെ ‘യഥാർത്ഥ ബന്ധുക്കൾ’ക്ക് പിന്തുണ നൽകണമെന്ന് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. തന്റെ പിതാവിന്റെ യഥാർത്ഥ ബന്ധുക്കളെല്ലാം തന്റെ കൂടെയാണെന്നും തന്നെ മാത്രമാണ് അവർ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കരുണാനിധി അസുഖബാധിതനായ കാലം മുതൽ വർക്കിങ് പ്രസിഡണ്ടായി പ്രവർത്തിച്ചു വരുന്നത് എംകെ സ്റ്റാലിനാണ്.

നിലവിൽ ചെന്നൈ നഗരത്തിൽ ഉറച്ച രാഷ്ട്രീയതട്ടകം സൃഷ്ടിച്ച എംകെ സ്റ്റാലിനാണ് പാർട്ടിയിൽ കരുണാനിധിയുടെ പിൻഗാമിയായി പൊതുവിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. മധുരൈ കേന്ദ്രീകരിച്ച് സ്വന്തമായൊരു സാമ്രാജ്യം കെട്ടിയുയർത്തിയിട്ടുള്ള അളഗിരിയും കരുണാനിധിയുടെ പിൻഗാമിയാകാൻ യോഗ്യതയുണ്ടെന്ന നിലപാടിലാണ്. അതെസമയം അളഗിരിക്ക് മധുരൈയിൽ പഴയ പിടിപാടൊന്നുമില്ലെന്ന വാദവും നിലനിൽക്കുന്നുണ്ട്. ഇക്കാരണത്താൽ തന്നെ അളഗിരിയുടെ ആഗ്രഹങ്ങൾ ഒരു കുടുംബവഴക്കിനപ്പുറത്തേക്ക് സ്വാധീനം ചെലുത്താനുള്ള സാധ്യത വളരെ കുറവാണ്.

കരുണാനിധി സ്റ്റാലിനെ തന്റെ പിൻഗാമിയെപ്പോലെ പരിഗണിച്ചതിൽ വലിയ എതിർപ്പ് അളഗിരിക്കുണ്ടായിരുന്നു. വർക്കിങ് പ്രസിഡണ്ട് സ്ഥാനം സ്റ്റാലിൻ ഏറ്റെടുത്തയന്നു മുതൽ അളഗിരി ശീതസമരത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍