UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

മാതാപിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതിയാണ് സൗമ്യ.

പിണറായിയിൽ കുടുംബാംഗങ്ങളെ വിഷം നൽകി കൊന്ന കേസിലെ പ്രതി സൗമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജയിൽവളപ്പിലെ കശുമാവിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. മാതാപിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതിയാണ് സൗമ്യ.

സൗമ്യയുടെ മകളും മാതാപിതാക്കളും ആഴ്ചകളുടെ വ്യത്യാസത്തിലാണ് മരണപ്പെട്ടത്. ഒരു മകൾ ഈ മരണങ്ങൾ നടന്നതിന് മാസങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. അവസാനം മരിച്ച മൂന്നുപേരുടെയും ശരീരത്തിൽ അലൂമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തി.

കഴിഞ്ഞ മാസമാണ് സൗമ്യക്കെതിരെ അന്വേഷണോദ്യോഗസ്ഥർ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. എണ്ണൂറ് പേജുള്ള കുറ്റപത്രത്തിൽ അമ്പത്തിയൊമ്പത് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സൗമ്യയുടെ കുറ്റസമ്മതമൊഴിക്കൊപ്പം ശാസ്ത്രീയ തെളിവുകളും ഉദ്യോഗസ്ഥർ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഹാരത്തിൽ എലിവിഷം കലർത്തിയാണ് സൗമ്യ ഓരോരുത്തരെയായി കൊലപ്പെടുത്തിയത്. തന്റെ ബന്ധങ്ങൾക്ക് വിഘാതമായതിനാലാണ് കൊല നടത്തിയതെന്ന് സൗമ്യയുടെ കുറ്റസമ്മതമുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍