UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐശ്വര്യയുടെ ശരീരത്തിലും അലൂമിനിയം ഫോസ്ഫൈഡ്; വിഷം വാങ്ങി നൽകിയത് ഓട്ടോ ഡ്രൈവർ; ഇന്നുച്ചയ്ക്ക് തെളിവെടുപ്പിന് നാട്ടിലേക്ക്

സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്തുവരികയാണ്. ഇന്ന് കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പിണറായിയിലെ കൊലപാതകപരമ്പരയിൽ കൊല്ലപ്പെട്ട സൗമ്യയുടെ മകൾ ഐശ്വര്യയുടെ ശരീരത്തിലും വിഷം കലര്‍ന്നിട്ടുണ്ടെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. അച്ഛന്റെയും അമ്മയുടെയും ശരീരത്തിൽ കണ്ടെത്തിയ അതേ വിഷാംശമാണ് കുട്ടിയുടെ ശരീരത്തിലും കണ്ടെത്തിയിട്ടുള്ളത്. അലൂമിനിയം ഫോസ്ഫൈഡിന്റെ അംശമാണ് ശരീരത്തിലുള്ളതെന്ന് പരിശോധനാഫലം പറയുന്നു. ഇതോടെ കൊലപാതകങ്ങളെല്ലാം ആസൂത്രിതമാണെന്ന് തെളിയിക്കാൻ പൊലീസിന് പ്രയാസപ്പെടേണ്ടി വരില്ലെന്ന് ഉറപ്പായി. ഉച്ചയ്ക്ക് തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോകും.

സൗമ്യക്ക് വിഷം വാങ്ങി നൽകിയത് ഓട്ടോ ഡ്രൈവറാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഇയാൾക്ക് കൃത്യത്തെക്കുറിച്ച് അറിവുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്തുവരികയാണ്. ഇന്ന് കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012 മുതല്‍ ഒരേ വീട്ടില്‍ നാല് കൊലപാതകങ്ങളാണ് നടന്നത്. സൗമ്യയുടെ മക്കളായ കീർത്തന, ഐശ്വര്യ എന്നിവരും മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ, കമല എന്നിവരുമാണ് അരുംകൊല ചെയ്യപ്പെട്ടത്. നാലു മാസത്തിനിടെയാണ് തിലെ കൊലപാതകങ്ങൾ നടന്നത്.

11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന സൗമ്യയുടെ ബന്ധങ്ങളെച്ചൊല്ലി വീട്ടിൽ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് സൂചനയുണ്ടായിരുന്നു.

ശാസ്ത്രീയപരിശോധനാ ഫലങ്ങളല്ലാതെ മറ്റൊന്നും പൊലീസിന്റെ പക്കലുണ്ടായിരുന്നില്ല. ഇക്കാരണത്താൽ സൗമ്യയിൽ നിന്നു തന്നെ കാര്യങ്ങൾ വെളിവാകേണ്ടതുണ്ടായിരുന്നു. തുടർച്ചയായി 11 മണിക്കൂർ ചോദ്യം ചെയ്യേണ്ടി വന്നു. ഇടയിൽ സൗമ്യയുടെ സുഹൃത്തുക്കളെ സ്ഥലത്തെത്തിച്ചിരുന്നു. 2012ൽ മരിച്ച ഇളയമകൾ കീർത്തനയുടേത് സ്വാഭാവിക മരണമാണെന്നാണ് സൗമ്യ പറയുന്നത്.

മൂത്ത മകൾ ഐശ്വര്യയെ ജനുവരി 21നാണ് എലിവിഷം നൽകി കൊലപ്പെടുത്തിയത്. അമ്മ കമലയ്ക്ക് മീൻകറിയിലും അച്ഛൻ കുഞ്ഞിക്കണ്ണന് രസത്തിലും വിഷം കലർത്തി നൽകി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍