UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഎഎസ്സുകാരുടെ പണി ഇനി ആർഎസ്എസ്സുകാർ ചെയ്യും; സ്വകാര്യമേഖലയിൽ നിന്നുള്ളവരെ ജോയിന്റ് സെക്രട്ടറിമാരാക്കരുതെന്ന് പിണറായി

ജൂലൈ 30നുള്ളിൽ അപേക്ഷ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സർക്കാരിൽ ജോയിന്റ് സെക്രട്ടറി തലത്തിൽ സ്വകാര്യമേഖലയിൽ നിന്നുള്ളവരെ നിയമിക്കാനുള്ള നീക്കം ആർഎസ്എസ്സുകാരെ ഭരണരംഗത്ത് തിരുകിക്കയറ്റുന്നത് ലക്ഷ്യം വെച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‌. പ്രൊഫഷണലുകളെയും പരിചയസമ്പന്നരെയും ഭരണതലത്തിലെത്തിച്ച് കാര്യക്ഷമത കൂട്ടുക എന്ന നാട്യത്തിൽ ഉദ്യോഗസ്ഥരംഗത്തെ കാവിവൽക്കരിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇത് അപകടകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര സർവീസിൽ ഏറെ നിർണായകമായ സ്ഥാനമാണ് ജോയിന്റ് സെക്രട്ടറിമാരുടേത്. ഇതിനകത്തേക്ക് സ്വകാര്യ മേഖലയിൽ നിന്നുള്ളവരെ കടത്തി വിടുന്നതോടെ ഐഎഎസ് ഉൾപ്പെടെയുള്ള കേന്ദ്ര സർവ്വീസുകളുടെ വില ഇല്ലാതാകും. സിവിൽ സർവ്വീസിന്റെ ആത്മവിശ്വാസം കെടുത്തുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന നടപടിയായിരിക്കും ഇതെന്ന് പിണറായി പറഞ്ഞു.

40 വയസ്സിനു മുകളിൽ പ്രായമുള്ള, സ്വകാര്യമേഖലയിൽ 15 വർഷത്തെ തൊഴിൽപരിചയമുള്ള ഉദ്യോഗസ്ഥരെയാണ് നരേന്ദ്രമോദി സർക്കാർ സിവിൽ സർ‌വ്വീസിലേക്ക് ക്ഷണിക്കുന്നത്. സാമ്പത്തികകാര്യം, സിവിൽ ഏവിയേഷൻ, വാണിജ്യം, റവന്യു, സാമ്പത്തികസേവനങ്ങൾ, കൃഷി, കോഓപ്പറേഷൻ, റോഡ് ഗതാഗതം, ഷിപ്പിങ്, പരിസ്ഥിതി, വനം, പാരമ്പര്യേതര ഊർജ്ജം എന്നീ പത്ത് മേഖലകളിൽ ഏതെങ്കിലുമൊന്നിലാണ് പ്രവർത്തന പരിചയം വേണ്ടത്. ഭരണരംഗത്തേക്ക് പുതിയ ആശയങ്ങളും സമീപനങ്ങളും കൊണ്ടു വരികയാണത്രേ ലക്ഷ്യം.

മൂന്നു വർഷത്തെ കരാർ നിയമനമാണ് നടക്കുക. ഇത് രണ്ട് വർഷത്തേക്കു കൂടി നീട്ടിക്കിട്ടുകയും ചെയ്യും. മന്ത്രാലയങ്ങളിൽ മാസത്തിൽ 1.44 ലക്ഷം മുതൽ 2.18 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ട് ജോയിന്റ് സെക്രട്ടറിമാർക്ക്. ഐഎഎസ്, ഐആർഎസ്, ഐപിഎസ്, ഇൻകംടാക്സ് എന്നീ സർവ്വീസുകളിൽ നിന്നാണ് ഈ പോസ്റ്റിലേക്ക് ആളുകളെ എടുത്തിരുന്നത്.

ജൂലൈ 30നുള്ളിൽ അപേക്ഷ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നയരൂപീകരണത്തിൽ ഇവർക്ക് നിർണായക പങ്കുണ്ടായിരിക്കും. വിവിധ പദ്ധതികൾ നടപ്പാക്കുന്നതും ഇവരായിരിക്കും.

വിവിധ സർവ്വീസുകളിലുള്ള ഉദ്യോഗസ്ഥർക്ക് കിട്ടേണ്ട ന്യായമായ സ്ഥാനക്കയറ്റങ്ങളും ഇതുവഴി ഇല്ലാതാകും. രാഷ്ട്രീയ ബന്ധങ്ങളുള്ളവർ ഉയർന്ന സ്ഥാനങ്ങളിലേക്ക് നേരിട്ട് കടന്നുവരാനും ഇത് വഴിയൊരുക്കും.

അന്തസും കഴിവുമല്ല, ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത് ‘മറ്റ് മിടുക്കു’കളാണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍

ഇന്ത്യയില്‍ തീവ്രവാദം വളര്‍ത്തുന്ന ഖുറാന്‍ നിരോധിക്കണം, ഹിന്ദുക്കളെ കൊല്ലുന്നവരുടെ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കില്ല; കടുത്ത മതവിദ്വേഷ പരാമര്‍ശങ്ങളുമായി ബിജെപി എംഎല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍