UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ശബരിമല സന്ദർശിച്ചേക്കും; ചെന്നിത്തലയും പമ്പയിലേക്ക്

അക്രമികൾ ശബരിമലയിൽ കൂടുതലായി എത്താനിടയുള്ളത് മുന്നിൽക്കണ്ട് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

മണ്ഡലകാലത്ത് തീർത്ഥാടകർക്കു വേണ്ടി നടത്തുന്ന ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്ദർശിച്ചേക്കും. നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നുവെന്ന വിമർശനം ഉയർന്ന സാഹര്യത്തിലാണ് സന്ദർശനം. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് ടാറ്റ പ്രോജക്ട്സിന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ടാറ്റ പ്രോജക്ട്സിന്റെ ജോലികൾ 70% പൂർത്തിയായെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗവും ശബരിമലയിൽ നടക്കും. ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷൻ ജസ്റ്റിസ് സിരിഗജന്റെ നേതൃത്വത്തിൽ അവലോകനയോഗം നാളെ രാവിലെയാണ് ചേരുക. അതെസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ പമ്പ സന്ദർശിക്കും. ഒരുക്കങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യം.

മണ്ഡല-മകരവിളക്കു കാലത്ത് ഭക്തരെന്ന വ്യാജേന അക്രമികൾ ശബരിമലയിൽ കൂടുതലായി എത്താനിടയുള്ളത് മുന്നിൽക്കണ്ട് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 16,000 പൊലീസുകാരെ നിയോഗിക്കും. സന്നിധാനത്തായിരിക്കും കൂടുതൽ പൊലീസ് സാന്നിധ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍