UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആർഎസ്എസ്സുമായി പോരാട്ടത്തിലാണെന്ന് രാഹുലിന്റെ ഇംഗ്ലീഷ്; മാർക്സിസ്റ്റ് പാർട്ടിയുമായി പോരാട്ടത്തിലെന്ന് കുര്യന്റെ മലയാളം

നിരവധി തവണ നാക്കുപിഴകൾ സംഭവിച്ചു കുര്യന്.

പത്തനംതിട്ടയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് പിജെ കുര്യൻ വരുത്തിയ ചില പിഴവുകള്‍ ചർച്ചയാകുന്നു. ഈ പിഴവുകൾ അദ്ദേഹം ബോധപൂർവ്വം വരുത്തിയതാണെന്നാണ് വിമർശനം. നിരവധി തവണ നാക്കുപിഴകൾ സംഭവിച്ചു കുര്യന്. തുടക്കം മുതൽ ഒടുക്കം വരെ പിഴവുകളായിരുന്നു പരിഭാഷയിൽ.

ഈ പിഴവുകളിലൊന്നാണ് ഇപ്പോൾ ഏറെ വിമർശിക്കപ്പെടുന്നത്. ‘നിലവിൽ നമ്മൾ ആർഎസ്എസ്സുമായും ബിജെപിയുമായും ഒരു പോരാട്ടത്തിലേർപ്പെട്ടിരിക്കുകയാണ്’ എന്ന രാഹുലിന്റെ പ്രസംഗം കുര്യൻ തർജമ ചെയ്തത് ഇങ്ങനെ: ‘നമ്മള് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയുമായിട്ട് ഒരു തികഞ്ഞ, കടുത്ത മത്സരത്തിലാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍