UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറ്റാരോപിതൻ അകത്തും ഇര പുറത്തും: എഎംഎംഎയുടേത് സ്ത്രീവിരുദ്ധ നിലപാടെന്ന് പികെ റോസി ഫൗണ്ടേഷൻ

വിപ്ലവകരമായ നവോത്ഥാന മുന്നേറ്റങ്ങൾ നടന്നിട്ടുള്ള ഒരു നാട്ടിലാണ് സ്ത്രീകൾ തുല്യമായ പരിഗണനയ്ക്കു വേണ്ടി കേഴുന്നത്.

പീഡിപ്പിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ എഎംഎംഎ നേതൃത്വം സ്വീകരിച്ചു വരുന്ന നിരുത്തരവാദപരമായ സമീപനം ഒരുനിലയ്ക്കും അംഗീകരിക്കാനാകില്ലെന്ന് പികെ റോസി ഫൗണ്ടേഷൻ. വിപ്ലവകരമായ നവോത്ഥാന മുന്നേറ്റങ്ങൾ നടന്നിട്ടുള്ള ഒരു നാട്ടിലാണ് സ്ത്രീകൾ തുല്യമായ പരിഗണനയ്ക്കു വേണ്ടി കേഴുന്നത്. ഇത് അഭിലഷണീയമാണെന്ന് പറയാനാകില്ലെന്നും പികെ റോസി ഫൗണ്ടേഷന്റെ വാർത്താക്കുറിപ്പ് പറഞ്ഞു.

എഎംഎംഎ കൂട്ടായ്മയിൽ രണ്ടാംതരം പൗരന്മാരായാണ് തങ്ങൾ പരിഗണിക്കപ്പെടുന്നതെന്നു തുടങ്ങിയ ഗൗരവമേറിയ പരാതികൾ ഉന്നയിക്കപ്പെട്ടിട്ടും പുരോഗമന പ്രസ്ഥാനങ്ങളും സാസ്കാരിക കേരളവും അവരുടെ ആവലാതികൾക്കു നേരെ പുറംതിരിഞ്ഞു നിൽക്കുന്നത് പരിഷ്കൃതസമൂഹത്തിന്റെ രീതിയല്ലെന്നും വാർത്താക്കുറിപ്പ് പറഞ്ഞു.

ഡബ്ല്യുസിസി അംഗങ്ങളെ എഎംഎംഎയിൽ നിന്നും പുറത്താക്കുമെന്ന ഭീഷണിയല്ലാതെ സ്വയം പ്രചതിരോധിക്കാനാകാതെ സംഘടന നിൽക്കുകയാണ്. കുറ്റാരോപിതൻ സംഘടനയ്ക്ക് അകത്തും ഇരയായ നടി പുറത്തും എന്നത് സംഘടനയുടെ പ്രതിച്ഛായയെ കൂടുതൽ വികൃതമാക്കിയിട്ടുണ്ടെന്നും പികെ റോസി ഫൗണ്ടേഷൻ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍