UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഭവന കുറഞ്ഞതിന്റെ പേരില്‍ ഭീഷണി; ബിജെപി നേതാവിനെതിരേ കേസ്

ബിജെപി കൊല്ലം ജില്ല കമ്മറ്റിയംഗം സുഭാഷിനെതിരേയാണ് കേസ്

കൊല്ലത്ത് വ്യാപാരിയെ സംഭവന നല്‍കിയ തുക കുറഞ്ഞുപോയതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരേ കേസ് ചാര്‍ജ് ചെയ്തു. ബിജെപി കൊല്ലം ജില്ല കമ്മറ്റിയംഗം ബി സുഭാഷിനെതിരേയാണ് കേസ്. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. വ്യാപാരിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്.

കൊല്ലം ചവറയില്‍ കുടിവെള്ള വിതരണ വ്യാപാരം ചെയ്യുന്ന മനോജിനെയാണ് സുഭാഷ് ഭീഷണിപ്പെടുത്തിയത്. അയ്യായിരം രൂപ സംഭവന ചോദിച്ചിട്ട് മനോജ് മൂവായിരം രൂപ സംഭാവന നല്‍കിയതിനായിരുന്നു ഭീഷണിയെന്നു പരാതിയില്‍ പറയുന്നു. ജൂലൈ 28 നായിരുന്നു ഫോണില്‍ കൂടി സുഭാഷ് മനോജിനെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഈ വര്‍ഷം തന്നെ പലതവണ തന്റെ കയ്യില്‍ നിന്നും സംഭവാന വാങ്ങിയിരുന്നതായും പരാതിയില്‍ മനോജ് പറയുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന തല ഫണ്ടിനായിട്ടായിരുന്നു സംഭാവന ചോദിച്ചത്. ആവശ്യപ്പെടട്ട തുക നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഭീഷണി.

ഫോണ്‍വിളിയുടെ ശബ്ദരേഖ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കൈമാറിയിരുന്നു. സുഭാഷിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍