UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോണിലൂടെ ലൈംഗികച്ചുവയുള്ള തെറി പറഞ്ഞെന്ന ആരോപണം: നടൻ വിനായകനെതിരെ പൊലീസ് കേസ്സെടുത്തു

കൽപ്പറ്റ സിഐ ആണ് കേസ് അന്വേഷിക്കുക.

ഫോണിൽ ലൈംഗികച്ചുവയോടെ സംസാരിച്ച കേസിൽ നടൻ വിനായകനെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസ്സെടുത്തു. യുവതി പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 506, 294ബി, 120 – ഒ എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്.

ഐപിസി 506 ഭീഷണിപ്പെടുത്തലിനെതിരെയുള്ള വകുപ്പാണ്. ഇതുപ്രകാരം രണ്ട് വർഷം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. അശ്ലീലവാക്കുകൾ പ്രയോഗിച്ചതിനാണ് 294 ബി വകുപ്പ് ചേർത്തിരിക്കുന്നത്. മൂന്നു മാസം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. ഒരു വർഷം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ് കേരളാ പൊലീസ് ആക്ട് 120 ഒ. ഫോൺ വിളിയിലൂടെ അന്യന് ശല്യമുണ്ടാക്കിയെന്നതിനെതിരാണ് ഈ വകുപ്പ്.

വിനായകനിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന് യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തൽ പിന്നീട് പരാതി നൽകുകയും ചെയ്തു. കൽപ്പറ്റ സിഐ ആണ് കേസ് അന്വേഷിക്കുക.

ഒരു പരിപാടിക്ക് ക്ഷണിക്കാൻ വിളിച്ചപ്പോഴാണ് തന്നെ വിനായകൻ അസഭ്യം പറഞ്ഞതെന്നാണ് യുവതി ഫേസ്ബുക്കിലൂടെ ആരോപിച്ചത്. തന്റെ പക്കൽ വിനായകൻ അസഭ്യം പറയുന്നതിന്റെ ഫോൺ റെക്കോർഡ് ഉണ്ടെന്നും അവർ ആരോപിക്കുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍