UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യൽ തുടരും; ഇന്നലെ ഫ്രാങ്കോയോട് ചോദിച്ചത് 150ലേറെ ചോദ്യങ്ങൾ

ബിഷപ്പിന്റെ അറസ്റ്റിലേക്ക് വഴി തെളിച്ചേക്കാവുന്ന നിർണായകമായ ചോദ്യംചെയ്യൽ ദിനമാണിന്ന്.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് വിധേയമാക്കും. ഇന്നലെ എഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ബിഷപ്പ് വിധേയനായിരുന്നു. ത‍ൃപ്പൂണിത്തുറയിലെ ആധുനിക സൗകര്യങ്ങളുള്ള ചോദ്യം ചെയ്യൽ മുറിയിൽ ഇന്ന് ചോദ്യം ചെയ്യൽ തുടരും.

പുറത്തു നിന്നുള്ള ശബ്ദമോ വെളിച്ചമോ കടക്കാത്ത രീതിയിൽ ക്രമീകരിച്ചിട്ടുള്ള ഹൈടെക് ചോദ്യം ചെയ്യൽ മുറികൾ കാര്യക്ഷമമായ ചോദ്യം ചെയ്യലിന് പൊലീസിന് സഹായിക്കുന്നു. ചോദ്യം ചെയ്യലിന് വിധേയനാകുന്നയാൾക്ക് പുറത്തേക്ക് കാണാനാകില്ല. പൊലീസിന് ഇയാളുടെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ടായിരിക്കും. തൊട്ടടുത്ത മുറിയിലാണ് പൊലീസ് ഇരിക്കുക. എല്ലാ ചോദ്യോത്തരങ്ങളും റെക്കോർഡ് ചെയ്യപ്പെടും.

സംസ്ഥാനത്തെ ഏതു പൊലീസ് സ്റ്റേഷനുമായും വീഡിയോ കോൺഫറൻസിങ് വഴി ബന്ധപ്പെടാൻ ഈ മുറി സന്നാഹപ്പെട്ടിരിക്കുന്നു.

ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകം

ബിഷപ്പിന്റെ അറസ്റ്റിലേക്ക് വഴി തെളിച്ചേക്കാവുന്ന നിർണായകമായ ചോദ്യംചെയ്യൽ ദിനമാണിന്ന്. ഇന്ന് ലഭിക്കുന്ന ധാരണകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പൊലീസിന്റെ അടുത്ത നീക്കം. നൂറ്റമ്പതിലേറെ ചോദ്യങ്ങൾ ഇന്നലെ ചോദിച്ചിരുന്നു. കന്യാസ്ത്രീയെ അച്ചടക്കനടപടിക്ക് വിധേയയാക്കിയതിന്റെ പ്രതികാരമാണ് ലൈംഗികപീഡനാരോപണമെന്ന നിലപാടിലായിരുന്നു ഫ്രാങ്കോ ഇന്നലെ.

ബിഷപ്പ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ അവസാന തീരുമാനം വരൂ എന്ന് കോട്ടയം എസ്പി ഹരിശങ്കർ പറഞ്ഞു. വൈക്കം ഡിവൈഎസ്പി കെ സുഭാഷുമായി ചേർന്നാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

സഭ വിടാനുള്ള കന്യാസ്ത്രീയുടെ അപേക്ഷ ബിഷപ്പ് പൊലീസിനെ ചോദ്യം ചെയ്യലിനിടയിൽ കാണിച്ചതായി വിവരമുണ്ട്. ചില ദൃശ്യങ്ങളും ബിഷപ്പ് ഹാജരാക്കി. വ്യക്തിവിരോധം തീര്‍ക്കുകയാണ് ബിഷപ്പെന്നും പരാതിക്കാരിക്ക് ദുരുദ്ദേശ്യങ്ങളുണ്ടെന്നും ബിഷപ്പ് വാദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍