UPDATES

ന്യൂസ് അപ്ഡേറ്റ്സ്

1000 കിലോഗ്രാം പട്ടിയിറച്ചി പിടിച്ചെടുത്തു; ഹോട്ടലുകളിലേക്ക് കൊണ്ടുവന്നതെന്ന് പൊലീസ്

ചെന്നൈയിൽ 1000 കിലോഗ്രാം പട്ടിയിറച്ചി പിടിച്ചെടുത്തതായി റിപ്പോർട്ട്. മിറർനൗ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനിൽ നിന്നാണ് പട്ടിയിറച്ചി എത്തിയതെന്ന് റിപ്പോർട്ട് പറയുന്നു.

ശനിയാഴ്ച രാവിലെയാണ് ചെന്നൈ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇറച്ചി പിടിച്ചെടുത്തത്. ജോധ്പൂരിൽ നിന്നുള്ള ട്രെയിനുകളിലാണ് ഇവ എത്തിയതെന്നറിയുന്നു. ഇറച്ചിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചെന്നൈ എഗ്മോർ സ്റ്റേഷനിലെ അഞ്ചാമത്തെ പ്ലാറ്റ്ഫോമിലാണ് ഈ പാർസലുകൾ ഇറക്കി വെച്ചിരുന്നത്. ജോധ്പൂർ എക്സ്പ്രസ്സ് ട്രെയിനിലാണ് ഇവ എത്തിയത്.

ടൈംസ് ഓഫ് ഇന്ത്യയുടെ തമിഴ് പോർട്ടലായ തമിൾ ഡോട്ട് സമയം ഇതേ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതായി അറിയുന്നു. മുൻപും ചെന്നൈ ഹോട്ടലുകളിൽ നിന്ന് പട്ടിയിറച്ചി പിടിച്ചെടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.

സെപ്തംബർ മാസത്തിൽ നിലമ്പൂരിൽ മാനിറച്ചിയെന്നു വിശ്വസിപ്പിച്ച് പട്ടിയിറച്ചി വിറ്റ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കാളികാവിലും പരിസരപ്രദേശങ്ങളിലും ഈ ഇറച്ചി കഴിച്ച് നിരവധി പേർ ചികിത്സ തേടുകയും ചെയ്തിരുന്നു. മാനിറച്ചി വിൽക്കുന്നതും വാങ്ങുന്നതും കുറ്റകരമായതിനാൽ ആരും ഇത് പരാതിപ്പെടുകയുണ്ടായില്ല. എങ്കിലും വനംവകുപ്പുദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍