UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേതാക്കളുടെ രാത്രിസന്ദർശനം തടയാൻ പൊലീസ്; നേരിടുന്നത് അമിത് ഷായിൽ നിന്നും ഊർജം നേടിയ ബിജെപിയെ

ശബരിമലയിലെ സമരം പൂർണമായും ഏറ്റെടുക്കണമെന്നും അതിനെ ദക്ഷിണേന്ത്യയിലെ ബിജെപിയുടെ വളർച്ചയ്ക്ക് വഴിയായി കാണണമെന്നും ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

കെ സുരേന്ദ്രന്റെ ശബരിമലയിലെ രാത്രി സന്ദർശനം പൊലീസ് ഇടപെട്ട് വിലക്കിയതിനു പിന്നാലെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല വീണ്ടും സന്നിധാനത്തെത്തിയേക്കുമെന്ന് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ക്രമസമാധാനം നിലനിർത്താൻ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കുകയാണ്. സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുകയാണ് പൊലീസ്.

നേതാക്കളുടെ രാത്രിസന്ദർശനം അപകടകരമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രാത്രിയിൽ സന്നിധാനത്ത് തങ്ങുന്ന നേതാക്കൾ പ്രവർത്തകരെ ഏകോപിപ്പിക്കുകയും സന്നിധാനത്തുള്ള അയ്യപ്പഭക്തരെ സ്വാധീനിച്ച് പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇത് തടഞ്ഞില്ലെങ്കിൽ കഴിഞ്ഞ നടതുറപ്പ് ദിനങ്ങളിലുണ്ടായതിനു സമാനമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.

ശബരിമലയിലെ സമരം പൂർണമായും ഏറ്റെടുക്കണമെന്നും അതിനെ ദക്ഷിണേന്ത്യയിലെ ബിജെപിയുടെ വളർച്ചയ്ക്ക് വഴിയായി കാണണമെന്നും ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞദിവസം മംഗലാപുരത്ത് ആർഎസ്എസ്സിന്റെ ഉന്നത നേതാക്കളുമായി ശബരിമല വിഷയം അമിത് ഷാ മണിക്കൂറുകളോളം ചർച്ച ചെയ്തിരുന്നു. ഈ ചർച്ചയ്ക്കു പിന്നാലെയാണ് കൂടുതൽ ശക്തമായ ഇടപെടലുകൾക്ക് മുതിർന്ന് നേതാക്കൾ രംഗത്തു വന്നിരിക്കുന്നത്.

ശബരിമല വിഷയത്തിൽ ബിജെപി തുടക്കത്തിൽ സംശയത്തിലായിരുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ തന്നെ ഇന്ന് ഓൺമനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. തുടക്കത്തിൽ അത്രകണ്ട് സജീവമല്ലാതെ നിന്നിരുന്ന കെ സുരേന്ദ്രൻ ഇപ്പോൾ ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത് അമിത് ഷായിൽ നിന്നുള്ള സന്ദേശം കൃത്യമായി ഉൾക്കൊണ്ടാണെന്നാണ് മനസ്സിലാക്കേണ്ടത്.

ഇതിനിടെ, ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ആദ്യത്തെ നിയമലംഘന നടപടികളെടുത്ത രാഹുൽ ഈശ്വറിനെ അകറ്റി നിർത്താനുള്ള ശ്രമവും ബിജെപിയും മറ്റ് സംഘപരിവാർ നേതാക്കളും ശ്രമിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. രാഹുൽ ഈശ്വറിന്റേത് വിശ്വാസ്യതയില്ലാത്ത നിലപാടാണെന്ന് ചൂണ്ടിക്കാട്ടി കെ സുരേന്ദ്രൻ രംഗത്തുണ്ട്.

ജൂലിയസിനും സാനിയോയ്ക്കുമെതിരായ അക്രമം ആസൂത്രിതം; ലക്ഷ്യമിട്ട് ആക്രമിച്ചത് രണ്ടു തവണ

‘ഹിന്ദു വിരുദ്ധന്‍ പിണറായി വിജയനെ വെടിവച്ച് കൊല്ലണം’: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വധഭീഷണി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍