UPDATES

ഹൈടെക് ചോദ്യം ചെയ്യൽ മുറി സജ്ജം; ഫ്രാങ്കോ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും

കോട്ടയം മെഡിക്കൽ കോളജിലാണ് വൈദ്യപരിശോധനാ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ പൊലീസ് സന്നാഹങ്ങളൊരുക്കി. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. സ്റ്റേഷനിലെ ഹൈടെക് ചോദ്യംചെയ്യൽ മുറി സജ്ജമാക്കിയിട്ടുണ്ട്.

തൃപ്പൂണിത്തുറയിൽ വെച്ച് ചോദ്യം ചെയ്യാമെന്ന തീരുമാനം ഇന്നലെ രാത്രിയിലാണ് വന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അവിടെ തങ്ങുകയാണ്. ഇന്നലെ കൊച്ചിയിൽ ഐജി വിജയ് സാക്കറെയുമായി ഇദ്ദേഹം കൂട്ടിക്കാഴ്ച നടത്തിയിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ഫ്രാങ്കോ ബിഷപ്പ് കൊച്ചിയിലെത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ തൃശ്ശൂരിലെ ബന്ധുവീട്ടിലേക്ക് മാറി. ഇവിടെ നിന്നും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലും. വൈക്കം, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിലും ചോദ്യം ചെയ്യൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ എന്തെങ്കിലും അസൗകര്യം നേരിട്ടാൽ ഈ സ്ഥലങ്ങളിലേക്ക് മാറ്റും.

കോട്ടയം മെഡിക്കൽ കോളജിലാണ് വൈദ്യപരിശോധനാ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍