UPDATES

ട്രെന്‍ഡിങ്ങ്

‘സംസ്ഥാന മന്ത്രിമാരോട് ഇങ്ങനെ ചോദിക്കുമോ?’ യതീഷ് ചന്ദ്രയ്ക്കെതിരെ പൊൻ രാധാകൃഷ്ണൻ

അയ്യപ്പനു വേണ്ടി മുദ്രാവാക്യങ്ങൾ‌ വിളിക്കാൻ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി

ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന എസ്പി യതീഷ് ചന്ദ്രയുടെ ചോദ്യം ശരിയായില്ലെന്ന് കേന്ദ്രമന്ത്രി പൊൻ രാധാക‍ൃഷ്ണൻ. മന്ത്രിയോട് പെരുമാറേണ്ട രീതിയിലായിരുന്നില്ല എസ്പിയുടെ പെരുമാറ്റമെന്ന സൂചനയോടെയാണ് ശബരിമല സന്ദർശനത്തിനു ശേഷം പൊൻ രാധാകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിച്ചത്.

അയ്യപ്പ ഭക്തരെ തടയാനും പ്രശ്നമുണ്ടാക്കാനും ചിലർ എത്തിയിരിക്കുകയാണെന്ന പ്രചാരണം കേരള പൊലീസും സർക്കാരും നടത്തുകയാണെന്നും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ആരോപിച്ചു. സർക്കാർ സ്വയം തിരുത്തണം. ഇല്ലെങ്കിൽ ജനങ്ങൾ തിരുത്തും. യതീഷ് ചന്ദ്ര തന്നോട് കയർത്തു സംസാരിച്ചെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ ഒരു മന്ത്രിയോട് എസ്പി ഇങ്ങനെ സംസാരിക്കുമോയെന്ന് പൊൻ രാധാകൃഷ്ണൻ ചോദിച്ചു.

144 നീക്കണം

ശബരിമലയിൽ സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണമെന്നും പൊൻ രാധാക‍ൃഷ്ണൻ ആവശ്യപ്പെട്ടു. ഭക്തരെ അയ്യപ്പനു വേണ്ടി മുദ്രാവാക്യങ്ങൾ വിളിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവാഹനങ്ങളിൽ ഭക്തർക്ക് പമ്പ വരെ വരാൻ അനുവാദം നൽകണമെന്നും മന്ത്രി പറഞ്ഞു. അയ്യപ്പനു വേണ്ടി മുദ്രാവാക്യങ്ങൾ വിളിക്കാൻ ഭക്തരെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (“Please Remove 144. Please allow devotees come on their own vehicles upto Pamba. Please allow them to shout slogans of lord Ayyappa”). സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. എന്നാൽ ഇതിന് സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ക്ഷേത്രത്തിന്റെ ആചാരങ്ങൾ അതേപടി പാലിക്കണമെന്ന് പൊൻ രാധാകൃഷ്ണൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഇടപെടുമോ എന്ന ചോദ്യത്തിന് സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ കാലം അതിന് ഉത്തരം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കണം

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് അയ്യപ്പഭക്തർക്ക് സ്വന്തം വാഹനങ്ങളിൽ വരാൻ അനുവാദം നൽകണമെന്ന് മന്ത്രി പൊൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. നിലയ്ക്കലിൽ വെച്ച് പൊലീസ് പൊൻ രാധാകൃഷ്ണന്റെ കൂടെ വന്ന സ്വകാര്യ വാഹനങ്ങളെ തടഞ്ഞിരുന്നു. ഇത്രയധികം വാഹനങ്ങളിൽ പോയാൽ ഗതാഗതത്തടസ്സമുണ്ടാകുമെന്നും മന്ത്രിയുടെ വാഹനം മാത്രമേ അനുവദിക്കൂ എന്നുമായിരുന്നു പൊലീസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് പൊൻ രാധാകൃഷ്ണൻ പൊലീസുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു.

പിണറായിക്ക് കാക്കിയിട്ട തെരുവു ഗുണ്ട, വിഎസിന് ഭ്രാന്തന്‍ നായ; ആരാണ് യതീഷ് ചന്ദ്ര?

യതീഷ് ചന്ദ്ര എന്ന ‘കുട്ടമ്പുള്ള പോലീസ്’

എന്‍എന്‍ രാധാകൃഷ്ണന്‍ തട്ടിക്കയറിയപ്പോള്‍ യതീഷ് ചന്ദ്രയുടെ പ്രതികരണം (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍