UPDATES

തെരഞ്ഞെടുപ്പ് 2019

പൊന്നാനിയിൽ സിപിഐ വോട്ട് മറിച്ചു? അൻവർ 35,000 വോട്ടിന് തോൽക്കുമെന്ന് സിപിഎം ജില്ലാക്കമ്മറ്റി

പൊന്നാനിയിൽ പിവി അൻവർ 35,000 വോട്ടിന് തോൽക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാക്കമ്മറ്റിയുടെ കണക്കുകൂട്ടൽ. ബൂത്തുതല കമ്മറ്റികളിൽ നിന്നും ശേഖരിച്ച കണക്കുകളെ അടിസ്ഥാനമാക്കിയാണ് ജില്ലാക്കമ്മറ്റി അൻവർ തോൽക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

2011ൽ ഏറനാട് മണ്ഡലത്തിലെ കണക്ക് സിപിഐ പൊന്നാനിയിൽ തീർത്തെന്ന് സൂചിപ്പിച്ച് അൻവർ ചില പ്രസ്താവനകൾ നടത്തിയിരുന്നു. മീഡിയ വണ്ണിന് ഇക്കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് അൻവർ സിപിഐയുടെ പ്രവർത്തനരീതിയിലെ അതൃപ്തി തുറന്നു പറഞ്ഞത്. ഏറനാട് മണ്ഡലത്തിൽ സിപിഐയുടെ സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്രനായി അൻവർ മത്സരിച്ചിരുന്നു. ഈ സ്ഥാനാർത്ഥിക്ക് സിപിഎം വോട്ട് മറിച്ചെന്നും ആരോപണമുയർന്നിരുന്നു.

താനൂർ, തിരൂർ, തവനൂർ, തൃത്താല മണ്ഡലങ്ങളിൽ താൻ ലീഡ് ചെയ്യുമെന്നാണ് അൻവർ പ്രതീക്ഷിക്കുന്നത്. പൊന്നാനി നിയമസഭാ മണ്ഡലത്തിലും ലീഡ് ചെയ്യും. ഇവിടെ 11,000 വോട്ടിന്റെ ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. കെടി ജലീലിന് സ്വാധീനമുള്ള തവനൂർ മണ്ഡലത്തിൽ 5,000 വോട്ടിന്റെ ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ തിരൂരങ്ങാടി, കോട്ടക്കൽ, തിരൂർ, താനൂർ എന്നീ മണ്ഡലങ്ങളിൽ തങ്ങൾക്ക് ലീഡുണ്ടാകുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ.

പൊന്നാനിയിലെ സിപിഐയ്ക്ക് ഇഷ്ടം ലീഗ് നേതാക്കളോടെന്ന് പി വി അന്‍വര്‍; അവര്‍ പരമാവധി ദ്രോഹിക്കുകയാണെന്നും പൊന്നാനിയിലെ ഇടത് സ്വതന്ത്രന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍