UPDATES

വിദേശം

‘മാൻഹാട്ടനിൽ ഹിന്ദു തീവ്രവാദി ആണവ ആക്രമണം’; പ്രിയങ്ക ചോപ്രയുടെ ക്വാണ്‍ടിക്കോ വിവാദത്തിൽ എബിസി മാപ്പ് പറഞ്ഞു

ഹിന്ദുത്വ വാദികൾ ശക്തമായ എതിർപ്പോടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു.

ഇന്ത്യൻ നടി പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന യുഎസ് ടെലിവിഷൻ സീരിയലിലെ രംഗങ്ങൾ വിവാദമായതോടെ സീരിയൽ അവതരിപ്പിക്കുന്ന എബിസി ചാനൽ മാപ്പ് പറഞ്ഞു. പാകിസ്താനെ കുടുക്കാനായി അമേരിക്കയിലെ മാൻഹാട്ടനിൽ ഹിന്ദു തീവ്രവാദി ഗ്രൂപ്പിനെക്കൊണ്ട് ഒരു ആണവായുധ ആക്രമണം നടത്തിക്കാൻ പദ്ധതിയിടുന്നതായിരുന്നു ക്വാൺടിക്കോയിലെ രംഗങ്ങൾ. എഫ്ബിഐ ഏജന്റിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയങ്ക ചോപ്രയാണ് പദ്ധതിയിടുന്നത്. പഴി പാകിസ്താനു മേൽ ചെല്ലുന്ന വിധത്തിലാണ് പദ്ധതി. ഈ രംഗങ്ങൾ ഇന്ത്യയിൽ വിവാദമായതോടെയാണ് എബിസി ചാനൽ മാപ്പ് ചോദിച്ച് രംഗത്തു വന്നത്.

ന്യൂയോർക്ക് നഗരത്തിൽ വെച്ച് ഇന്ത്യ-പാക് ഉച്ചകോടി നടക്കാനിരിക്കെയാണ് ക്വാൺടിക്കോയുടെ പുതിയ എപ്പിസോഡ് വിവാദമുയര്‍ത്തിയത്.

ജൂൺ 1നായിരുന്നു വിവാദമായിത്തീർന്ന എപ്പിസോഡിന്റെ സംപ്രേഷണം. അതെസമയം പൊളിഞ്ഞു പാളീസായ ഒരു ഷോയ്ക്ക് ജീവിതം കൊടുക്കാൻ നടതേതിയ നാടകമായിട്ടാണ് ഇതിനെ പലരും കാണുന്നത്. ഇന്ത്യയിലെ ഹിന്ദുത്വവാദികൾ ഏറ്റെടുക്കുന്നതോടെ കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണിത് ചെയ്തതെന്ന് ഇക്കൂട്ടർ വിമർശിക്കുന്നു. സാമാന്യബുദ്ധിയുള്ളവർക്ക് ദഹിക്കാത്ത വിധത്തിലാണ് സീരിയലിൽ അണുബോംബുണ്ടാക്കുന്നതും അത് പൊട്ടിക്കാൻ തീരുമാനിക്കുന്നതും. ഇത് കണ്ട് ചിരിക്കാതെ പ്രശ്നമുണ്ടാക്കുന്നവരോട് സഹതപിക്കുകയാണ് വിമർശകർ.

അതെസമയം, ഹിന്ദുത്വ വാദികൾ ശക്തമായ എതിർപ്പോടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍