UPDATES

ട്രെന്‍ഡിങ്ങ്

പ്രിയങ്ക ‘യുവസുന്ദരി’ തന്നെ; പ്രവർത്തകർ എന്നെ വിളിക്കുന്നത് ‘സ്വീറ്റ് 70’ എന്ന്: കണ്ണൂരിലെ ബിജെപി സ്ഥാനാർത്ഥി

48 വയസ്സുള്ള പ്രിയങ്ക ഗാന്ധിയെ ആളുകൾ യുവസുന്ദരി എന്നാണ് വിളിക്കുന്നതെന്ന് കഴിഞ്ഞദിവസം ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരൻ പിള്ള പരിഹസിച്ചിരുന്നു.

പ്രിയങ്ക ഗാന്ധി അടുത്തെവിടെയെങ്കിലും വരികയാണെങ്കിൽ താൻ അവരെ കാണാൻ പോകുമെന്ന് കണ്ണൂരിലെ ബിജെപി സ്ഥാനാർത്ഥി സികെ പത്മനാഭൻ. പ്രിയങ്ക യുവ സുവന്ദരി തന്നെയാണെന്ന് മാർക്കിടുകയും ചെയ്തു സികെ പത്മനാഭൻ. ‘പ്രിയങ്ക ഗാന്ധി യുവ സുന്ദരിയാണ് എന്നതു സത്യമാണ്. പ്രായമല്ലല്ലോ യുവത്വത്തിന്റെ മാനദണ്ഡം. എന്നെ സ്വീറ്റ് 70 എന്നാണു പ്രവർത്തകർ വിളിക്കുന്നത്. യുവത്വം എന്നതു മനസ്സിന്റെ യുവത്വമാണ്.’ -അദ്ദേഹം പറഞ്ഞു.

പ്രിയങ്ക വന്നാൽ കണ്ടാൽ കൊള്ളാമെന്നുണ്ടെന്നും സാമാന്യം തരക്കേടില്ല അവരെ കാണാനെന്നും സികെ പത്മനാഭൻ പറഞ്ഞു. അതിലൊക്കെ ആവേശം പൂണ്ട് ആളുകൾ അവരുടെ പിറകെ പോകുന്നതിൽ തെറ്റില്ലെന്നും അതുകൊണ്ട് ഒരാളും വോട്ട് കൊടുക്കില്ലെന്നും പത്മനാഭന്‍ പറഞ്ഞു.

48 വയസ്സുള്ള പ്രിയങ്ക ഗാന്ധിയെ ആളുകൾ യുവസുന്ദരി എന്നാണ് വിളിക്കുന്നതെന്ന് കഴിഞ്ഞദിവസം ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരൻ പിള്ള പരിഹസിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പത്മനാഭൻ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍