UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: അക്രമമുണ്ടാക്കിയത് പുത്തൻകൂറ്റുകാരെന്ന് പിള്ള; അക്രമത്തിനാഹ്വാനം ചെയ്തത് സംഘപരിവാറുകാർ തന്നെയെന്ന് കടകംപള്ളി

മനസ്സാക്ഷിയില്ലാത്ത രാഷ്ട്രീയക്കാരായി കമ്മ്യൂണിസ്റ്റുകാർ മാറുന്നത് ദൗർഭാഗ്യകരമനാണെന്ന് പിള്ള കൂട്ടിച്ചേർത്തു.

ശബരിമലയിൽ അക്രമമുണ്ടാക്കിയത് ചില ‘പുത്തൻകൂറ്റുകാർ’ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. അതിന്റെ ഉത്തരവാദിത്വം ബിജെപിയുടെ തലയിൽ ഇടേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ശാപവും ഭാരവുമായ ഒറു ഭരണകൂടം കേരളത്തിലുണ്ടായിട്ടില്ലെന്നും പിള്ള പറഞ്ഞു.

മനസ്സാക്ഷിയില്ലാത്ത രാഷ്ട്രീയക്കാരായി കമ്മ്യൂണിസ്റ്റുകാർ മാറുന്നത് ദൗർഭാഗ്യകരമനാണെന്ന് പിള്ള കൂട്ടിച്ചേർത്തു. ദേവസ്വം മന്ത്രിയെപ്പോലുള്ള ആളുകൾ ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണ്. ശബരിമല വിഷയത്തിൽ സർക്കാർ ചെയ്തതെല്ലാം തെറ്റാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

എന്നാൽ ശബരിമലയിൽ അക്രമമുണ്ടാക്കുന്നത് തങ്ങളല്ലെന്ന ശ്രീധരൻപിള്ളയുടെ വാദത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തള്ളി. സ്ത്രീപ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയവർ മുതൽ ശബരിമലയിൽ അക്രമം നടത്തുന്നവർ വരെയുള്ളവർ സംഘപരിവാറുകാരാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തിന് ആഹ്വാനം ചെയ്ത് ശബ്ദസന്ദേശം അയച്ചവർ എഎച്ച്പി (അന്തർ‌ രാഷ്ട്രീയ ഹിന്ദു പരിഷത്ത്) ആണ്. ഇവരും വിഎച്ച്പിയും തമ്മിൽ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. മഹാനവമി ദിവസത്തെ അലങ്കോലപ്പെടുത്തേണ്ടതുണ്ടായിരുന്നോ എന്ന് അവർ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.

വിഎച്ച്പിയിൽ നിന്നും പിരിഞ്ഞ് പ്രവീൺ തൊഗാഡിയ രൂപീകരിച്ച സംഘടനയാണ് എഎച്ച്പി. ഇവരും ശബരിമലയിൽ സംഘപരിവാർ സംഘടനകൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

ശശികലയും രമേശും സമരവേദിയിൽ നിന്നും മുങ്ങി; പൊലീസിന്റെ അടി പേടിച്ചെന്ന് ആരോപണം

ശബരിമല: രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം കിടക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍