UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയത്തിൽ തകർന്ന പമ്പയ്ക്ക് 21 കോടിയുടെ ഇൻഷൂറൻസ്; ലഭിക്കുന്നത് പൂർണമായ പരിരക്ഷ

ഭീകരാക്രമണം, തീപ്പിടിത്തം, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവയിൽ നിന്നുള്ള പരിരക്ഷയാണ് ഉണ്ടായിരുന്നത്.

പമ്പാനദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നശിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വസ്തുവകകൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകൾ നാഷണൽ‍ ഇൻഷൂറൻസ് കമ്പനി നടത്തി. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലെ വസ്തുക്കൾക്കാണ് ഇൻഷൂറൻസ് പരിരക്ഷ ഉണ്ടായിരുന്നത്.

ഭീകരാക്രമണം, തീപ്പിടിത്തം, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവയിൽ നിന്നുള്ള പരിരക്ഷയാണ് ഉണ്ടായിരുന്നത്. ഇതിനായി വർഷത്തിൽ 45 ലക്ഷം രൂപ വീതം പ്രീമിയം അടയ്ക്കുകയും ചെയ്തിരുന്നു.

മുന്‍വര്‍ഷങ്ങളിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നുവെങ്കിലും കാര്യമായ ക്ലെയിമുകൾ വേണ്ടി വന്നിരുന്നില്ല. ഇത്തവണ ഇൻഷൂറൻസ് പരിരക്ഷ പൂർണമായും ലഭിച്ചിരിക്കുകയാണ്. പമ്പയിലാണ് ഏറ്റവുമധികം നഷ്ടം കണക്കാക്കിയിരിക്കുന്നത്. ത്രിവേണിയിലെ പാലങ്ങള്‍ നശിച്ചതു കൂടാതെ രാമമൂര്‍ത്തി മണ്ഡപം, നടപ്പാതകള്‍, സര്‍വീസ് റോഡുകള്‍, താമസ ബ്‌ളോക്കുകള്‍, ശുചിമുറി കോംപ്‌ളക്‌സ്, വലിയ നടപ്പന്തല്‍, ക്ലോക്ക് റൂം എന്നിവ പൂര്‍ണമായി തകര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍