UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും ബിപ്ലവ് കുമാർ വചനം: ഇത്തവണ ‘തിരുത്തി’യത് ടാഗോറിന്റെ ചരിത്രം!

ബ്രിട്ടീഷുകാരോട് പ്രതിഷേധിച്ച് ടാഗോർ തനിക്കു കിട്ടിയ നോബൽ സമ്മാനം തിരിച്ചു നൽകി എന്നായിരുന്നു ഉദയ്പൂരിലെ ഒരു വേദിയിൽ വെച്ച് ബിപ്ലവ് ദേബിന്റെ പ്രഖ്യാപനം.

ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം തുടർച്ചയായി വിഡ്ഢിത്തരങ്ങൾ പറഞ്ഞ് ദേശീയതരംഗം സൃഷ്ടിച്ച ബിപ്ലവ് കുമാർ ദേബ് വീണ്ടും വേദിയിലേക്ക്. ഇത്തവണ രബീന്ദ്രനാഥ ടാഗോറാണ് ഇര. ബ്രിട്ടീഷുകാരോട് പ്രതിഷേധിച്ച് ടാഗോർ തനിക്കു കിട്ടിയ നോബൽ സമ്മാനം തിരിച്ചു നൽകിയെന്ന് ഉദയ്പൂരിലെ ഒരു വേദിയിൽ വെച്ച് ബിപ്ലവ് ദേബ് പ്രഖ്യാപിച്ചു. എന്നാൽ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല!

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ടാഗോർ തനിക്ക് ബ്രിട്ടീഷുകാർ സമ്മാനിച്ച സാർ പദവി ഉപേക്ഷിച്ചിരുന്നു. ഇതിനെയാകാം ബിപ്ലവ് നോബൽ സമ്മാനമായി വ്യാഖ്യാനിച്ചത് എന്നാണ് കരുതപ്പെടുന്നത്.

മഹാഭാരതകാലം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നു ത്രിപുര ബിജെപി മുഖ്യമന്ത്രി

ചരിത്രസംബന്ധിയായ മണ്ടത്തരങ്ങൾ എഴുന്നെള്ളിക്കുന്നത് ബിപ്ലബ് കുമാർ ദേബ് ഒരു ശീലമാക്കിയിരിക്കുകയാണ്. മഹാഭാരതകാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നു എന്ന ദേബിന്റെ കണ്ടെത്തൽ ദേശീയതലത്തിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. സഞ്ജയൻ മഹാഭാരത യുദ്ധം ധൃതരാഷ്ട്രർക്ക് ലൈവായി പകർന്നു കൊടുത്തത് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിച്ചായിരുന്നു എന്ന് ബിപ്ലവ് പറഞ്ഞു. അഗർത്തലയിൽ സംഘടിപ്പിച്ച ഒരു കമ്പ്യൂട്ടറൈസേഷൻ വർക്‌ഷോപ്പിലായിരുന്നു ബിപ്ലവിന്റെ ഈ പ്രകടനം.

സിവില്‍ എന്‍ജിനിയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം; മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ ചേരണ്ട: ത്രിപുര മുഖ്യമന്ത്രി

സിവിൽ എൻജിനീയർമാർ സിവിൽ സർവ്വീസിലേക്ക് വരണമെന്നും എന്നാൽ മെക്കാനിക്കൽ എൻജിനീയർമാർ വരരുതെന്നുമുള്ള ബിപ്ലവിന്റെ പ്രസ്താവനയും ദേശീയ തമാശയായി മാറിയിരുന്നു.

യുവാക്കൾ സർക്കാർ ജോലിക്ക് ശ്രമിക്കാതെ മുറുക്കാൻ‌ കട തുടങ്ങണമെന്ന ദേബിന്റെ ഉപദേശവും വിഖ്യാതമായിത്തീര്‍ന്നു.

ഡയാന ഹെയ്ഡന് ലോകസുന്ദരിയാകാന്‍ യോഗ്യതയില്ല; ലക്ഷ്മിയുടേയും സരസ്വതിയുടേയും ലുക്കില്ലെന്ന് ത്രിപുര മുഖ്യന്‍

ഇനിയുമുണ്ടോ ഇജ്ജാതി കുമാരന്‍മാര്‍ നിങ്ങളുടെ പാര്‍ട്ടിയില്‍? ചോദ്യം മോദിയോടും അമിത് ഷായോടുമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍