UPDATES

ട്രെന്‍ഡിങ്ങ്

അയ്യപ്പവേഷം ധരിച്ച അക്രമികളെ നേരിടാൻ അയ്യപ്പവേഷം ധരിച്ച പോസ്റ്റ് മോഡേണിസ്റ്റുകൾ: ചില വാദങ്ങളും പ്രതിവാദങ്ങളും

ഭരണഘടനയെയും നിയമങ്ങളെയും ഉയർത്തിപ്പിടിക്കുമെന്നും മന്ത്രിയെന്ന നിലയിൽ ചെയ്യേണ്ട കർത്തവ്യങ്ങൾ‌ നിർഭയം നിർവ്വഹിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രി ചെയ്യാമോയെന്നാണ് വാദം.

അയ്യപ്പവേഷധാരികളായ അക്രമികളെ നേരിടാൻ അയ്യപ്പവേഷധാരികളായ പോസ്റ്റ് മോഡേണിസ്റ്റുകൾ രംഗത്തിറങ്ങിയതാണ് പുതിയ ചർച്ചാവിഷയം. തന്ത്രപൂർവ്വമായ നിലപാടിനാണ് ശബരിമലയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസക്തി. സാങ്കേതികതകൾ ചൂണ്ടിക്കാട്ടി അവയെ നിർവ്വീര്യമാക്കുന്നതിൽ കാര്യമില്ല. പക്ഷെ അത് എല്ലാവർക്കും ബോധ്യപ്പെടണമെന്നില്ല. അത്തരക്കാർ ഉന്നയിക്കുന്ന വാദങ്ങൾ (രംഗബോധം കുറഞ്ഞതെങ്കിലും) എന്തെല്ലാമെന്ന് കാണേണ്ടതുണ്ട്.

സത്യപ്രതിജ്ഞാ ലംഘനം

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ഒരു വാദം. ഭരണഘടനയെയും നിയമങ്ങളെയും ഉയർത്തിപ്പിടിക്കുമെന്നും മന്ത്രിയെന്ന നിലയിൽ ചെയ്യേണ്ട കർത്തവ്യങ്ങൾ‌ നിർഭയം നിർവ്വഹിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രി ചെയ്യാമോയെന്നാണ് വാദം. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നൽകിയ വിധിയെ യാന്ത്രികമായി നടപ്പാക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, ആക്ടിവിസ്റ്റുകൾ ശബരിമലയിൽ‌ വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇതിൽ സത്യപ്രതിജ്ഞാ ലംഘനം നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. അഥവാ സത്യപ്രതിജ്ഞാപരമായ ഉത്തരവാദിത്വം യാന്ത്രികമായി നടപ്പാക്കിയിട്ടില്ലെന്ന് വ്യക്തമാണ്.

ഭരണഘടനാ ലംഘനം

ഇന്ത്യൻ പൗരനായ ഒരാൾക്ക് രാജ്യത്തെവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തിന്റെ ഭരണഘടന നൽകുന്നുണ്ട്. ഇതിൽ ചില അപവാദങ്ങളുണ്ട് എന്നതും ശ്രദ്ധിക്കണം. ഷെഡ്യൂൾഡ് ട്രൈബ്സ് താമസിക്കുന്ന ഏരിയകൾ, പട്ടാള മേഖലകൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സഞ്ചാരം ഇങ്ങനെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളില്ലെങ്കിൽ സഞ്ചാരസ്വാതന്ത്ര്യം ആർക്കും തടയാനാകില്ല. ഇവിടെ കടകംപള്ളി സുരേന്ദ്രൻ ഈ ഭരണഘടനാവകാശം രഹന ഫാത്തിമയ്ക്ക് നടപ്പാക്കിക്കിട്ടുന്നതിന് നടപടിയെടുത്തില്ലെന്നാണ് വാദം. എന്നാൽ ശബരിമലയിലെ സന്നിധാനത്ത് ഭക്തരെന്ന് വേഷം കെട്ടിയവർ പ്രതിരോധം തീർത്തതോടെയാണ് ഇതിന് സാധിക്കാതെ വന്നതെന്നും ഭരണഘടനാവകാശം യാന്ത്രികമായി നടപ്പാക്കാൻ ഭരണകൂടത്തിന് സാധിക്കാത്ത സാഹചര്യം ഉണ്ടായിരുന്നെന്നും മറുവാദമുയരുന്നു.

സുപ്രീംകോടതി വിധിയുടെ ലംഘനം

ദേവസ്വം മന്ത്രിയുടെ നിലപാട് മൂലം സുപ്രീംകോടതിയുടെ വിധി ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും വാദങ്ങളുയരുന്നുണ്ട്. സ്ത്രീകൾക്ക് സ്ത്രീകൾക്ക് നിരുപാധികം പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നാണ് വാദം. 1965ലെ ക്ഷേത്രപ്രവേശന നിയമപ്രകാരം ആൺപെൺ വിവേചനമില്ലാതെ ക്ഷേത്രപ്രവേശനത്തിനും പ്രാർത്ഥനയ്ക്കുമുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നാണ് സുപ്രീംകോടതിയുടെ വിധിയിൽ പറഞ്ഞിട്ടുള്ളതെന്ന് പോസ്റ്റ് മോഡേണിസ്റ്റ് വാദത്തെ പ്രതിരോധിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. കേരള ഹിന്ദു പൊതു ആരാധനാ നിയമപ്രകാരം ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശനത്തിനുള്ള അവകാശം ഹിന്ദുക്കൾക്കാണെന്നും ഇത് ഭരണഘടനാപരമായി ലഭിച്ചിട്ടുള്ളതാണെന്നു കൂടി വാദിക്കപ്പെടുന്നുണ്ട്. ഭരണഘടനയുടെ ഇരുപത്തഞ്ചാംവകുപ്പ് എല്ലാ വ്യക്തികൾക്കും മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമാണ് നൽകിയിട്ടുള്ളത്. മറ്റ് ഉദ്ദേശ്യങ്ങൾക്ക് സാധുതയുണ്ടെന്ന് വാദിക്കാനാകില്ല.

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

എടുത്ത് ചാടി, ഒറ്റയടിക്ക് എല്ലാം നടത്തിക്കളയാം എന്ന് കരുതരുത്; രഹന ഫാത്തിമ ശബരിമലയില്‍ പോയതിനെക്കുറിച്ച് കെ അജിത

Avatar

വാനവരമ്പന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍