UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: മലയരയർക്ക് മകരവിളക്ക് തെളിയിക്കാനുള്ള അവകാശം നൽകണമെന്ന് രാഹുൽ ഈശ്വർ

ശബരിമല ക്ഷേത്രത്തിൽ അവകാശമുന്നയിച്ച മലയരയർക്ക് മകരവിളക്ക് തെളിയിക്കാനുള്ള അവകാശം തിരികെ നൽകണമെന്ന് അയ്യപ്പ ധർമസേനാ സമിതി അധ്യക്ഷൻ രാഹുൽ ഈശ്വർ. ഈ അവകാശം അവർക്ക് തിരികെ നൽകുമെന്ന് രണ്ടുവർഷം മുമ്പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉറപ്പ് നൽകിയിരുന്നതാണെന്നും അത് പാലിക്കാൻ തയ്യാറാകണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.

ചീരപ്പൻചിറ ഈഴവ സമുദായ കളരിക്ക് ശബരിമലയിൽ ‘വഴിപാടിനുള്ള അവകാശം’ ഉണ്ടോയെന്ന് പരിശോധിച്ച് ഉണ്ടെങ്കിൽ അതും നൽകണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

ഇല്ലാത്ത അവകാശങ്ങൾ വിവിധ സമുദായങ്ങൾക്ക് ഉണ്ടെന്നു പറഞ്ഞ് സാമുദായിക സൗഹാർദ്ദം തകർക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്ന് രാഹുൽ ഈശ്വർ ആരോപിച്ചു.

ശബരിമല ക്ഷേത്രം തങ്ങളുടേതാണെന്ന് അവകാശമുന്നയിച്ച് മലയരയ സമുദായം രംഗത്തു വന്നിരുന്നു. എന്നാൽ ശബരിമല ക്ഷേത്രത്തിലല്ല, മകരവിളക്ക് കത്തിക്കുന്നതിലാണ് മലയരയർക്ക് അവകാശമുള്ളതെന്ന നിലപാടാണ് അയ്യപ്പ ധർമസേനയ്ക്കുള്ളതെന്ന സൂചനയാണ് രാഹുൽ ഈശ്വർ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ നൽകിയത്.

മലയരയർ മകരവിളക്ക് പിടിച്ച് അകലെ നിൽക്കേണ്ടവരല്ല; രാഹുൽ ഈശ്വർ തെറ്റിദ്ധരിപ്പിക്കുന്നെന്ന് ഐക്യമലയരയ മഹാസഭാ നേതാവ് പികെ സജീവ്

ഇത് ഞങ്ങളുടെ മല, അയ്യപ്പന്‍ മലയരയന്‍; ക്ഷേത്രം തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് മലയരയ സഭ സുപ്രീം കോടതിയിലേക്ക്

നമ്മുടെ വിജയം പാണന്മാര്‍ പാടിനടക്കുമെന്ന് രാഹുല്‍ ഈശ്വര്‍: അതെന്നാ ചേട്ടാ നമ്പൂരിമാര്‍ക്ക് പാടി നടന്നാലെന്ന് സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍