UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനിൽ ഭരണവിരുദ്ധ തംരംഗം; കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്ന് സർവ്വേ; 110-120 സീറ്റുകൾ ലഭിക്കും

2013ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 163 സീറ്റാണ് ലഭിച്ചത്.

രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഉയർന്ന ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവ്വേ. ടൈംസ് നൗ-സിഎൻഎക്സ് എന്നിവർ സംസ്ഥാനത്ത് നടത്തിയ സർവ്വേയുടെ ഫലമാണ് ഇങ്ങനെ പറയുന്നത്. സംസ്ഥാനത്തിന്റെ 67 മണ്ഡലങ്ങളിൽ നിന്നുള്ള 8040 പേരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സർവ്വേഫലം. 120 സാമ്പിളുകൾ ഉപയോഗിച്ചു. 4250 പുരുഷന്മാരും 3790 സ്ത്രീകളും സർവ്വേയിൽ പങ്കെടുത്തു.

മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെ പ്രകടനം മോശമാണെന്ന് സർവ്വേയിൽ പങ്കെടുത്ത 48% പേർ അഭിപ്രായപ്പെട്ടു. താന്താങ്ങളുടെ മണ്ഡലത്തിലെ എംഎൽഎമാരുടെ പ്രകടനം സംബന്ധിച്ച ചോദ്യത്തിന് 43.27 ശതമാനം പേരും അസംതൃപ്തി പ്രകടിപ്പിച്ചു. 16.03 ശതമാനം പേർ ഇതിൽ അഭിപ്രായം പറയാനില്ലെന്ന് പറഞ്ഞു. സംസ്ഥാനത്ത് ഉയർന്ന ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട് എന്നതിന്റെ സൂചനയായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്തെ പ്രധാന പ്രശ്നം എന്താണെന്ന ചോദ്യത്തിന് 27 ശതമാനം പേരും തൊഴിലില്ലായ്മ എന്ന് ഉത്തരം നൽകി.

നിയമസഭയിൽ കോൺഗ്രസ്സിന് 110-120 സീറ്റുകളും ബിജെപിക്ക് 70-80 സീറ്റുകളും ലഭിക്കുമെന്നാണ് സർവ്വേ പറയുന്നത്. മായാവതിക്ക് 1 മുതൽ 3 വരെ സീറ്റുകൾ ലഭിക്കും. മറ്റ് കക്ഷികൾക്കെല്ലാം കൂടി 21 സീറ്റുകളും ലഭിക്കും.

2013ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 163 സീറ്റാണ് ലഭിച്ചത്. കോൺഗ്രസ്സ് വെറും 21ലേക്ക് ഒതുങ്ങിപ്പോയിരുന്നു. 200 അംഗ നിയമസഭയാണ് രാജസ്ഥാന്റേത്.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആര് വരണമെന്ന ചോദ്യത്തിന് ഭൂരിഭാഗം പേരുംകോൺഗ്രസ്സിലെ സച്ചിന്‍ പൈലറ്റിന്റെ പേരാണ് ചൂണ്ടിക്കാട്ടിയത്. നവംബർ ഏഴിനാണ് തെരഞ്ഞെടുപ്പ്. ഫലം 11ന്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍