UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൂത്തുക്കുടി വെടിവെപ്പ് മനുഷ്യത്വരഹിതം; അപലപിച്ച് രജിനികാന്ത്

തൂത്തുക്കുടിയിൽ കൊല്ലപ്പെട്ട ഓരോരുത്തരുടെയും നെഞ്ചിൽ തുളഞ്ഞു കയറിയ വെടിയുണ്ടകൾ തമിഴ്നാട് സർക്കാരിനെ വേട്ടയാടുമെന്ന് നടൻ സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു.

തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് സമരത്തിലേക്ക് പൊലീസ് വെടിവെച്ചതിനെ തുടര്‍ന്ന് 11 പേർ കൊല്ലപ്പെട്ട സംഭവത്തെ നടനും രാഷ്ട്രീയനേതാവുമായ രജിനികാന്ത് അപലപിച്ചു. തന്റെ ട്വിറ്റർ പേജിൽ ഒരു വീഡിയോയിലൂടെയാണ് രജിനി സംഭവത്തെ അപലപിച്ചത്.

വെടിവെപ്പിനെ അപരിഷ്കൃതവും മനുഷ്യത്വരഹിതവുമെന്ന് വിശേഷിപ്പിച്ച രജിനികാന്ത് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുതാപവും അറിയിച്ചു.

പൊലീസിന്റെ വിവേചനരഹിതമായ ഈ നടപടി ഭരണവ്യവസ്ഥയുടെ പരാജയമാണ് കാണിക്കുന്നത്.

തമിഴകത്തെ നിരവധി സിനിമാതാരങ്ങൾ സംഭവത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു പത്രത്തിന്റെ തമിഴ് ഓൺലൈൻ പതിപ്പിൽ നടൻ സൂര്യ സംഭവവുമായി ബന്ധപ്പെട്ട് ഒരു ലേഖനമെഴുതി. എന്തുകൊണ്ടാണ് സമരങ്ങൾ കലാപങ്ങളാകുന്നത് എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ തമിഴകത്തിന്റെ പരിസ്ഥിതിക്കു വേണ്ടി രക്തസാക്ഷികളാണ് തൂത്തുക്കുടിയിലെ സമരത്തിൽ കൊല്ലപ്പെട്ടവരെന്ന് അഭിപ്രായപ്പെട്ടു.

തൂത്തുക്കുടിയിൽ കൊല്ലപ്പെട്ട ഓരോരുത്തരുടെയും നെഞ്ചിൽ തുളഞ്ഞു കയറിയ വെടിയുണ്ടകൾ തമിഴ്നാട് സർക്കാരിനെ വേട്ടയാടുമെന്ന് നടൻ സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു. ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും കഴിഞ്ഞദിവസത്തെ പോസ്റ്റിൽ സിദ്ധാർത്ഥ് പറഞ്ഞു.

നടൻ സത്യരാജും ശക്തമായ ഭാഷയിൽ തന്റെ പ്രതിഷേധം അറിയിച്ചു. വിദേശത്തെവിടെയോ ജീവിക്കുന്ന ഒരു മുതലാളിയാണോ നമ്മുടെ നാട്ടുകാരായ ജനങ്ങളാണോ പ്രധാനമെന്ന് ഓരോ തമിഴനും ആലോചിക്കണമെന്ന് സത്യരാജ് ഒരു വീഡിയോയിലൂടെ പറഞ്ഞു. ഹൃദയം പറിക്കുന്ന വേദനയാണ് അനുഭവപ്പെടുന്നതെന്നും സത്യരാജ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍