UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിൽ ബിജെപി ‘ഒന്നാം ബദൽ’ ആകണമെന്ന് രാജ്നാഥ് സിങ്; മൂന്നാംബദൽ വേണ്ട

ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി വളര്‍ന്നതിനു സമാനമായ വളർച്ച കേരളത്തിലുമുണ്ടാകണം.

കേരളത്തിൽ ‘ഒന്നാം ബദൽ’ ആയി മാറാനാണ് ബിജെപി ശ്രമിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മൂന്നാംബദലായി മാറാനല്ല ബിജെപി ആഗ്രഹിക്കേണ്ടത്. 2019 ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തനിച്ച് 350 സീറ്റുകൾ‍ നേടുകയും അതിൽ കേരളത്തിന്റെ പങ്കുണ്ടായിരിക്കുകയും വേണം. ബിജെപി സംസ്ഥാന കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി വളര്‍ന്നതിനു സമാനമായ വളർച്ച കേരളത്തിലുമുണ്ടാകണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി വളരുകയാണെന്ന് രാജ്നാഥ് സിങ് അവകാശപ്പെട്ടു.

മുസ്ലിങ്ങളിലെ ’73 വിഭാഗങ്ങൾ’ക്കും സ്വതന്ത്രമായി ജീവിക്കാൻ സാധിക്കുന്ന ഏക രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്രിസ്ത്യാനികൾക്കും സ്വതന്ത്രമായി ജിവിക്കാൻ സാധിക്കുന്നുണ്ട്. ബാങ്ക് സേവനങ്ങൾ പാവങ്ങൾക്ക് ലഭ്യമാക്കിയത് നരേന്ദ്രമോദിയാണ്. 1350 രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കുന്ന ‘ആയുഷ്മാൻ ഭാരത്’ നടപ്പാക്കാൻ പാവങ്ങളെ ഓര്‍ത്ത് പിണറായി വിജയൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മോദിയെ തകര്‍ക്കുക, ബിജെപിയെ തകർക്കുക എന്ന ഒരേയൊരു അജണ്ടയാണ് പ്രതിപക്ഷത്തിനുള്ളത്. മോദിയെ തരംതാണ ഭാഷയിലാണ് രാഹുൽ വിമർശിക്കുന്നത്. ഇക്കാര്യത്തിൽ രാഹുലിനെ ഉപദേശിക്കണമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാക്കളോട് താൻ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍