UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിൽ ജയലളിത ചികിത്സയ്ക്ക് പോയപ്പോള്‍ തമിഴ്നാട്ടിലുണ്ടായ അതേ സാഹചര്യമെന്ന് ചെന്നിത്തല

എല്ലാം കൃത്യമായി നടക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി പറഞ്ഞല്ലോയെന്ന ചോദ്യത്തിന് ‘അതാരാ റവന്യൂ മന്ത്രി? അങ്ങനെയൊരാൾ കേരളത്തിലുണ്ടോ?’ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

മുഖ്യമന്ത്രി പ്രളയശേഷം പ്രഖ്യാപിച്ച ഒരു കാര്യം പോലും നടപ്പായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണപ്പിരിവ് മാത്രമാണ് നടക്കുന്നത്. ഉദ്യോഗസ്ഥരിൽ നിന്നും നിർബന്ധിതമായി പണം പിരിക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഉത്സവബത്ത പോലും സർക്കാർ അനുവാദമില്ലാതെ പിടിച്ചെടുത്തെന്ന് ചെന്നിത്തല ആരോപിച്ചു.

കുട്ടികളിൽ നിന്നും നിർബന്ധിതമായി പണം പിരിക്കുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇതിനകം എല്ലാവരും ദുരിതാശ്വാസത്തിലേക്ക് പണം നൽകിക്കഴിഞ്ഞെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ജയലളിത ചികിത്സയ്ക്കായി വിദേശത്തു പോയപ്പോൾ തമിഴ്നാട്ടിലുണ്ടായ അതേ സ്ഥിതിവിശേഷമാണ് കേരളത്തിൽ ഇപ്പോഴുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. കടുത്ത ഭരണ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഒരാൾക്കും ഒരാനുകൂല്യവും സർക്കാരിൽ നിന്നും കിട്ടുന്നുണ്ട്. എല്ലാം കൃത്യമായി നടക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി പറഞ്ഞല്ലോയെന്ന ചോദ്യത്തിന് ‘അതാരാ റവന്യൂ മന്ത്രി? അങ്ങനെയൊരാൾ കേരളത്തിലുണ്ടോ?’ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

ദുരിതാശ്വാസ വകയിൽ സ്വീകരിക്കുന്ന തുക ചെലവഴിക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്ക് സംശയമുണ്ടെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. ഈ പണം കൈകാര്യം ചെയ്യാൻ പുതിയ സ്ഥാപനം സൃഷ്ടിക്കണമെന്ന വാദവും അദ്ദേഹം ആവർത്തിച്ചു. നിലവിലുള്ള സ്ഥാപനമായ ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി’യിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍