UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ എലിപ്പനി ബാധ മുന്നറിയിപ്പ്

പ്രളയബാധിത മേഖലകളില്‍ പ്ലേഗ് ഉൾപ്പടെ പകർച്ച വ്യാധികള്‍ക്ക് സാധ്യതയെന്ന് ഐ എം എ സംഘം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

പ്രളയബാധിത മേഖലകളില്‍ പ്ലേഗ് ഉൾപ്പടെ പകർച്ച വ്യാധികള്‍ക്ക് സാധ്യതയെന്ന് ഐ എം എ സംഘം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൃഗങ്ങളുടേത് ഉള്‍പ്പെടെ ശവശരീരങ്ങൾ കൃത്യമായി മറവു ചെയ്യാനാകാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

മഹാ പ്രളയത്തിനു ശേഷമുള്ള അവസ്ഥ അതീവ ഗുരുതരമാണ് . ജന്തുജന്യരോഗങ്ങളും ജലജന്യ രോഗങ്ങളും പടരാൻ സാധ്യത ഏറെയാണ്. ജന്തുജന്യ രോഗമായ പ്ലേഗിനെയാണ് കൂടുതലായി ഭയക്കേണ്ടത് . കന്നുകാലികളുടേത് ഉള്‍പ്പെടെ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍, ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾ ജലവുമായി ഇതിനോടകം തന്നെ കലർന്നുകഴിഞ്ഞു . ഈ വെള്ളവുമായി സമ്പര്‍ക്കം വന്നവരേറെയാണ്. അതിനാല്‍ ഈ ഘട്ടത്തിലാണ് മഹാമാരികള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് . ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി നടപ്പാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും മുന്നറിയിപ്പുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍