UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെൺകുഞ്ഞിനെ ഉപേക്ഷിച്ചത് സാമ്പത്തിക ബുദ്ധിമുട്ട് കാരണമെന്ന് ബിറ്റോ

പെൺകുട്ടിയെ പ്രസവിച്ചപ്പോൾ ഇരുവർക്കും നാണക്കേടും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാകുമെന്ന ഭയമുണ്ടാകുകയായിരുന്നു.

ഇടപ്പള്ളി സെന്റ് ജോർ‌ജ് ഫെറോന പള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചതിന്റെ കാരണം സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് പിതാവ് ബിറ്റോ. ഭാര്യ നാലാമതും പ്രസവിച്ചതിനെച്ചൊല്ലി നാട്ടുകാർ കളിയാക്കുമോയെന്ന ഭയമുണ്ടായിരുന്നെന്നും ബിറ്റോ പൊലീസിന് മൊഴി നൽകി.

നേരത്തെ മൂന്ന് ആൺകുട്ടികളെ പ്രസവിച്ചയാളാണ് ബിറ്റോയുടെ ഭാര്യ. നാലാമതായി പെൺകുട്ടിയെ പ്രസവിച്ചപ്പോൾ ഇരുവർക്കും നാണക്കേടും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാകുമെന്ന ഭയമുണ്ടാകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

വടക്കാഞ്ചേരിയിലാണ് പ്രതിയുടെ വീട്. പ്രസവസംബന്ധിയായ അവശതകളുള്ളതിനാൽ ഭാര്യയെ കസ്റ്റഡിയിലെടുത്തിട്ടില്ല.

പള്ളിയിലെ കുമ്പസാരക്കൂടുകൾക്കരികില്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതാണ് ബിറ്റോയെ കണ്ടെത്താൻ സഹായകമായത്. ബിറ്റോയെ അറിയാവുന്ന ഒരാൾ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

ബിറ്റോയുടെ കൈയിൽ‌ ധരിച്ചിരുന്ന വള കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. സുരക്ഷിതമായ ഇടം എന്ന നിലയിലാണ് പള്ളിയിൽ‌ ഉപേക്ഷിക്കാൻ ബിറ്റോ തീരുമാനിച്ചത്. ഭാര്യയുമായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും ബിറ്റോ പൊലീസിന് മൊഴി നൽകി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍