UPDATES

വാര്‍ത്തകള്‍

സംസ്ഥാനത്ത് റെക്കോർഡ് പോളിങ്ങ്; 77.67ശതമാനം

നിലവിൽ ക്യൂ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 75.20 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് നടന്നിട്ടുള്ളത് കണ്ണൂരിലാണ്. രണ്ടാമത് വരുന്നത് രാഹുൽ ഗാന്ധിയും പിപി സുനീറും മത്സരിക്കുന്ന വയനാട് മണ്ഡലമാണ്. വയനാട് മണ്ഡലത്തിൽ 77 ശതമാനത്തിലധികമാണ് വോട്ട് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കണ്ണൂരിൽ 78.76 ശതമാനമെത്തിയിട്ടുണ്ട്. ഒടുവിലത്തെ കണക്കുകൾ വരുമ്പോഴേക്ക് പോളിങ് ശതമാനം ഇനിയുമുയരും.

അഞ്ച് മണിവരെ മാത്രം സംസ്ഥാനത്തൊട്ടുക്ക് 72.05 ശതമാനം പേർ വോട്ട് ചെയ്തു. കണ്ണൂര്‍, വയനാട്, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട , തൃശൂര്‍ മണ്ഡലങ്ങളിൽ മികച്ച പോളിങ്ങാണ് നടന്നത്.

കാസറഗോഡ് 70.73
കണ്ണൂർ‌ 73.97
വടകര 74.52
വയനാട് 72.47
കോഴിക്കോട് 74.18
മലപ്പുറം 69.64
പൊന്നാനി 63.65
പാലക്കാട് 72.39
ആലത്തൂർ 67.84
തൃശ്ശൂര്‍ 71.34
ചാലക്കുടി 70.89
എറണാകുളം 69.42
ഇടുക്കി 71.19
കോട്ടയം 69.08
ആലപ്പുഴ 70.53
മാവേലിക്കര 69.45
പത്തനംതിട്ട 67.93
കൊല്ലം 69.49
ആറ്റിങ്ങൽ 69.61
തിരുവനന്തപുരം 68.81

നിലവിൽ ക്യൂ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍