UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീട്ടിൽ ബോംബ് സ്ഫോടനം: ആർഎസ്എസ് കാര്യവാഹക് മുതിരമല ഷിബു കീഴടങ്ങി

സംഭവത്തിനു ശേഷം പൊലീസ് ഷിബുവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിൽ വടിവാളുകളും ബോംബ് നിർമാണ സാമഗ്രികളും കണ്ടെടുക്കുകയുണ്ടായി.

വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിലെ പ്രതി മുതിരമല ഷിബു കോടതിയിൽ കീഴടങ്ങി. കണ്ണൂർ ജില്ലയിലെ ആർഎസ്എസ്സിന്റെ നേതൃനിരയിലുള്ള ഇയാൾ തളിപ്പറമ്പ് താലൂക്ക് കാര്യവാഹകായി പ്രവർത്തിച്ചു വരികയാണ്. തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇയാൾ കീഴടങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏപ്രിൽ 12 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.

പരിക്കേറ്റ കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ്. ഷിബുവിന്റെ മകൻ 12 വയസ്സുകാരൻ ഗോകുലിനെ പരിയാരം മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അയൽവാസിയായ ശിവകുമാറിന്റെ മകൻ ഖജൻ രാജിനെ (12) കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുന്നു.

സംഭവത്തിനു ശേഷം പൊലീസ് ഷിബുവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിൽ വടിവാളുകളും ബോംബ് നിർമാണ സാമഗ്രികളും കണ്ടെടുക്കുകയുണ്ടായി.

വീടിനടുത്ത് മരസ്സാമാനങ്ങൾ സൂക്ഷിച്ചിട്ടുള്ള ഷെഡ്ഢിൽ നിന്ന് കുട്ടികൾ പട്ടിക വലിച്ചൂരിയപ്പോഴാണ് ബോംബ് താഴെ വീണ് പൊട്ടിയത്. രണ്ടുപേർക്കും അരയ്ക്കു കീഴ്പ്പോട്ടാണ് പരിക്കേറ്റിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍