UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലേക്ക് പോയ മുസ്ലിം ക്രിസ്ത്യൻ സ്ത്രീകളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കണ്ണന്താനം

ലോധി എസ്റ്റേറ്റിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കണ്ണന്താനം ഈ പ്രസ്താവന നടത്തിയത്.

ശബരിമലയിലേക്ക് പോയ മുസ്ലിം, ക്രിസ്ത്യൻ സ്ത്രീകളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന ചോദ്യമുന്നയിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. മുസ്ലിം, ക്രിസ്ത്യൻ സ്ത്രീകൾ ശബരിമലയിൽ പോയത് അയ്യപ്പനോടുള്ള സ്നേഹം കൊണ്ടല്ലെന്നും ഒരു ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യമെന്നും കണ്ണന്താനം പറഞ്ഞു.

ഡൽഹിയിൽ ലോധി എസ്റ്റേറ്റിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കണ്ണന്താനം ഈ പ്രസ്താവന നടത്തിയത്.

“എന്തൊക്കെ തരം ആളുകളാണ് ശബരിമലയിൽ പ്രവേശിക്കാന്‍ പോകുന്നത്? ഞാൻ രണ്ടുതവണ ശബരിമലയിൽ പോയിട്ടുണ്ട്. ശബരിമലയിലേക്ക് പോയവരിൽ രണ്ട് പേർ, ഒരാൾ മുസ്ലിം സ്ത്രീയും മറ്റൊരാൾ ക്രിസ്ത്യൻ സ്ത്രീയും. ഇനി പറയൂ, എന്താണ് ഇവരുടെ ഉദ്ദേശ്യം?” -കണ്ണന്താനം ചോദിച്ചു.

താൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നയാളാണെന്നും വർഗീയ ചേരിതിരിവുണ്ടാക്കുന്ന യാതൊന്നും താൻ അംഗീകരിക്കുകയില്ലെന്നും അൽഫോണ്‍സ് പറഞ്ഞു. ഇതര മതസ്ഥരായ സ്ത്രീകൾ ശബരിമലയിൽ പോകുന്നത് വർഗീയ പ്രശ്നമുണ്ടാക്കുമെന്നും കണ്ണന്താനം പറഞ്ഞു.

വലിച്ച് താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞില്ല; പ്രസംഗത്തിന്റെ തർജ്ജമ തെറ്റായിരുന്നെന്ന് അൽഫോൺസ് കണ്ണന്താനം

‘മൂന്ന് മിനിറ്റെടുത്ത് മൂന്ന് കാര്യങ്ങള്‍ സൂചിപ്പിക്കുന്നു’: മീ ടൂ ആരോപണത്തില്‍ രാഹുല്‍ ഈശ്വറിന്റെ വിശദീകരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍