UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല കോടതിവിധി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു; വിദ്യാഭ്യാസം കൊണ്ട് വിവേകം വരില്ല: കെആർ ഗൗരി

തങ്ങൾക്ക് ആർത്താവാശുദ്ധിയുണ്ടെന്ന് അംഗീകരിച്ച് സമരത്തിനിറങ്ങിയ സ്ത്രീകൾ അവരുടെ അജ്ഞത കൊണ്ടാണത് ചെയ്യുന്നത്.

ആർത്തവദിവസം താൻ അമ്പലത്തിൽ പോയിട്ടുണ്ടെന്നും അതിന്റെ പേരിൽ ദേവി ഇറങ്ങിയോടിയിട്ടില്ലെന്നും കെആർ ഗൗരി. ആര്‍ത്തവത്തിന്റെ പേരിൽ സ്ത്രീകളെ അമ്പലങ്ങളിൽ നിന്നും അകറ്റി നിർത്തുന്നത് പരിഹാസ്യമായ രീതിയാണെന്നും കെആർ ഗൗരി പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മൂത്ത ജ്യേഷ്ഠനും ഭാര്യക്കുമൊപ്പമാണ് താൻ അമ്പലത്തിൽ പോയതെന്ന് കെആർ ഗൗരി പറഞ്ഞു. താൻ പുറത്ത് അവരെ കാത്തു നിന്നു. സമയം ഏറെ വൈകിയിട്ടും ഇരുവരും വരാതായതോടെ അവരെത്തിരഞ്ഞ് അമ്പലത്തിനകത്തേക്ക് ചെന്നു. തനിക്കന്ന് ആർത്തവമുണ്ടായിരുന്നു. അന്ന് ദേവി ആർത്തവക്കാരി കയറിയതു കൊണ്ട് ഇറങ്ങിയോടുകയുണ്ടായില്ലെന്നും അവർ‌ ചൂണ്ടിക്കാട്ടി.

ആരാധനാലയങ്ങളിൽ കയറണമെന്ന് ആഗ്രഹിക്കുന്നവരെ അതിൽ നിന്നും വിലക്കരുതെന്നും ആഗ്രഹമില്ലാത്തവരെ നിർബന്ധിച്ച് കയറ്റരുതെന്നുമാണ് തന്റെ നിലപാടെന്ന് കെആർ ഗൗരി പറഞ്ഞു.

സുപ്രീംകോടതി വിധി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും കെആർ ഗൗരി ചൂണ്ടിക്കാട്ടി. കോടതിവിധി വൻ പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നതാണെങ്കിലും വിഷയത്തിന്റെ തികച്ചും പ്രകോപന സാധ്യതകളെ പരിഗണിക്കാതെയാണ് പിണറായി വിജയൻ‌ ഈ വിഷയത്തെ നേരിട്ടത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള നടപടിയായി ഇത്. കോടതിവിധി ശരിയായി നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രിക്കസേരയിൽ പിണറായി ഇരിക്കുന്നതെന്തിന് എന്ന ചോദ്യവും അവർ ഉന്നയിച്ചു.

ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും തമ്മിലുള്ള പ്രശ്നമാണ് ശബരിമലയിലെ വിഷയത്തെ കാണേണ്ടതില്ലെന്ന് ഗൗരി പറഞ്ഞു. ക്ഷേത്രപ്രവേശനത്തിനു വേണ്ടി സമരം ചെയ്യാൻ ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും ഒരുമിച്ചുണ്ടായിരുന്നു. കേരളത്തിൽ ഇന്ന് ജനങ്ങളനുഭവിക്കുന്ന അവകാശങ്ങൾ ആരും സമ്മാനമായി നൽകിയതല്ല. പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ഇപ്പോൾ തങ്ങൾക്ക് ആർത്താവാശുദ്ധിയുണ്ടെന്ന് അംഗീകരിച്ച് സമരത്തിനിറങ്ങിയ സ്ത്രീകൾ അവരുടെ അജ്ഞത കൊണ്ടാണത് ചെയ്യുന്നത്. അവരെ ബോധവൽക്കരിക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസം കൊണ്ട് ആർക്കും വിവേകം വരില്ലെന്നും കെആർ ഗൗരി വിശദീകരിച്ചു.

‘കുലസ്ത്രീ’യല്ലാത്ത ഗൗരിയുടെ കലഹങ്ങൾ; നിയമസഭയിലെ ആണധികാരത്തെ ചെറുത്ത ഒരു കീഴാളസ്ത്രീയുടെ പോരാട്ടം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍