UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“16ന് സുപ്രീംകോടതി വിധി സർക്കാർ നടപ്പാക്കിയാൽ കാണാം” -വെല്ലുവിളിയുമായി കെ സുരേന്ദ്രൻ

അതെസമയം സമുദായ സംഘടനകളുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ ബിജെപി പ്രക്ഷോഭം ശക്തമാക്കുകയാണ്.

ശബരിമലയിൽ പ്രവേശിക്കാനാഗ്രഹിക്കുന്ന വിശ്വാസികളായ സ്ത്രീകളുണ്ടെങ്കിൽ അവരെ വിലക്കരുതെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുകയാണെങ്കിൽ കാണാമെന്ന് വെല്ലുവിളിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഈ വിധി നടപ്പാക്കൽ സർക്കാരിന് എളുപ്പമാകില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. തങ്ങൾക്കൊപ്പം വിശ്വാസികളുണ്ടെന്നും അവർ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് അനുവദിക്കില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പതിനാറാം തിയ്യതി നട തുറക്കുമ്പോൾ വിധി നടപ്പാക്കിയാൽ അവിടെവെച്ച് കാണാമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.

അതെസമയം സമുദായ സംഘടനകളുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ ബിജെപി പ്രക്ഷോഭം ശക്തമാക്കുകയാണ്. എസ്എന്‍ഡിപി ശാഖകൾക്ക് ടാർഗറ്റ് നല്‍കിയാണ് ആളുകളെ സമരത്തിന് എത്തിക്കുന്നത്. എൻഎസ്എസ്സിന് ശക്തിയുള്ള പ്രദേശങ്ങളില്‍ നിന്നും സമാനമായ രീതിയിൽ ആളുകളെ എത്തിക്കുന്നുണ്ട്.

കേരളത്തിൽ രണ്ടാം വിമോചന സമരം സംഘടിപ്പിക്കാനാണ് ബിജെപിയും കോൺഗ്രസ്സും ശ്രമിക്കുന്നതെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തു വന്നിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍