UPDATES

ശബരിമല കയറാനൊരുങ്ങിയ ബിന്ദു തങ്കം കല്യാണിക്കെതിരെ അഗളി സ്കൂളിലേക്ക് കർമസമിതിക്കാരുടെ മാർച്ച്

ശബരിമലയിൽ സ്ത്രീപ്രവേശനമനുവദിച്ച സുപ്രീംകോടതി വിധിക്കു ശേഷം മല കയറാനെത്തിയ ബിന്ദു തങ്കം കല്യാണി എന്ന അധ്യാപിക പഠിപ്പിക്കുന്ന സ്കൂളിലേക്ക് ശബരിമല കർമസമിതി മാർച്ച് നടത്തി. ഏതാണ്ട് നാൽപതു പേർ വരുന്ന സംഘമാണ് സ്കൂളിലേക്ക് മാർച്ച് നടത്തിയത്. ഗോവിന്ദഭരതൻ, ആർഎസ്എസ് നേതാവ് ഗോപാലൻകുട്ടി, കെപി ശശികല, എസ്ജെആർ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സംഘടനയാണിത്.

ബിന്ദു തങ്കം കല്യാണിക്ക് അഗളി സ്കൂളിൽ ജോലിക്കെത്തിയ നാൾമുതൽ ഭീഷണി നിലനിൽക്കുന്നുണ്ട്. സ്കൂളിലെ കുട്ടികളെ സംഘപരിവാർ തനിക്കെതിരെ ഇളക്കിവിടുകയാണെന്നും ഇവർ ആരോപിച്ചിരുന്നു. സ്കൂളിനു പുറത്ത് അക്രമികൾ വന്ന് കാത്തു നിൽക്കുന്നതും പതിവാക്കിയിരുന്നു. ‌‌‌

ഇന്നത്തെ ‘നാമജപ പ്രതിഷേധം’ അനുവദിക്കില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എങ്കിലും പ്രതിഷേധക്കാരെ തടയാൻ പൊലീസ് മെനക്കെടുകയുണ്ടായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍