UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകളെ തടയാൻ വിശ്വാസികൾ ആത്മഹത്യ ചെയ്യും; കേരളം നിശ്ചലമാകും: ഭീഷണിയുമായി കെപി ശശികല

ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ നയാപൈസ ഇടില്ലെന്ന് വിശ്വാസികൾ തീരുമാനമെടുക്കണമെന്നും ശശികല ആവശ്യപ്പെട്ടു.

നവംബർ അഞ്ചിന് ശബരിമല നട തുറന്നതിനു ശേഷം പതിനെട്ടാംപടിയിൽ ‘ആചാരലംഘനം’ നടന്നാൽ‍ കേരളം നിശ്ചലമാകുമെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. വിശ്വാസികൾ ആത്മഹത്യ ചെയ്തിട്ടാണെങ്കിലും ശബരിമലയിലേക്ക് സ്ത്രീകൾ കയറുന്നത് തടയുമെന്നും അവർ പ്രഖ്യാപിച്ചു. ശബരിമല ധർമസംഗമം തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ നയാപൈസ ഇടില്ലെന്ന് വിശ്വാസികൾ തീരുമാനമെടുക്കണമെന്നും ശശികല ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ വിധി സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. വിശ്വാസികളുടെ കാര്യം വിശ്വാസികൾ തീരുമാനിക്കും. ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

സെൻകുമാറിന് ഡിജിപി സ്ഥാനം തിരികെ നൽകണമെന്ന കോടതിവിധി നടപ്പാക്കാൻ അമാന്തം കാണിച്ച സർക്കാരാണ് എൽഡിഎഫ് സര്‍ക്കാരെന്നും ശബരിമലയില്‍ അമാന്തം കാണിക്കുന്നില്ലെന്നും ശശികല പരാതിപ്പെട്ടു. അതെസമയം ആചാരം പരിഷ്കരിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും ശശികല പറഞ്ഞു.

ദക്ഷിണേന്ത്യയിലെ അയോധ്യയാണ് ശബരിമല: വിഎച്ച്പി

എന്താണ് രാഹുൽ ഈശ്വറിന്റെ ‘പ്ലാൻ സി’? പൊലീസ് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍