UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: വിശ്വാസികളായ സ്ത്രീകളെ മാനിക്കണമെന്ന് രാഹുൽ ഗാന്ധി; സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി

ഇന്ന് രാവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു.

ശബരിമല വിഷയത്തിൽ കോൺഗ്രസ്സിന്റെ സംസ്ഥാന നേത‍ൃത്വം എടുത്ത നിലപാടിന് തിരിച്ചടി. തീവ്രസമരങ്ങളിലേക്ക് നീങ്ങരുതെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. നേതാക്കൾ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി അറിയുന്നു.

ദേശീയതലത്തിൽ പാർട്ടി നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന നേതൃത്വത്തിന്റേതിനു വിരുദ്ധമാണ്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് ദേശീയനേതൃത്വത്തിന്റെ നിലപാട്. സുപ്രീംകോടതി വിധി വന്നയുടനെ ഈ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

കെ സുധാകരൻ അടക്കമുള്ള നേതാക്കൾ തീവ്രമായ നിലപാടാണ് ശബരിമല വിഷയത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്. സമരം ബിജെപി ഏറ്റെടുത്ത് കൊഴുപ്പിക്കുന്നത് കോൺഗ്രസ്സിന് തിരിച്ചടിയാകുമെന്നായിരുന്നു ഭീതി. എന്നാൽ സമരം സംഘപരിവാർ ഏറ്റെടുക്കുകയും സമാനമായ നിലപാടുള്ള കോൺഗ്രസ്സ് ചിത്രത്തിലില്ലാതെ വരികയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍