UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അയ്യപ്പൻ എല്ലാവരുടേതുമല്ലേ’ എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാർത്ഥിനിക്ക് ആർ‌എസ്എസ്സുകാരുടെ ക്രൂരമർദ്ദനം

വൈക്കം പൊലീസ് സ്റ്റേഷനിൽ അപർണ പരാതി നൽകിയിട്ടുണ്ട്.

അയ്യപ്പൻ എല്ലാവരുടേതുമല്ലേ എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വിദ്യാർത്ഥിനിയെ ആർഎസ്എസ്സുകാർ മൃഗീയമായി മർദ്ദിച്ചെന്ന് പരാതി. സുപ്രീംകോടതി വിധിയെ അനുകൂലിച്ച് അപർണ എന്ന വിദ്യാർത്ഥിനി ഫേസ്ബുക്ക് പോസ്റ്റിട്ടപ്പോൾ തന്നെ ആർഎസ്എസ്സുകാർ ഭീഷണികളുമായി രംഗത്തു വന്നിരുന്നു. വൈക്കം ക്ഷേത്ര പരിസരത്തു വെച്ചാണ് ആക്രമണമുണ്ടായത്.

ക്ഷേത്രത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അപർണ. വൈക്കം പൊലീസ് സ്റ്റേഷനിൽ അപർണ പരാതി നൽകിയിട്ടുണ്ട്.

താൻ പോസ്റ്റിട്ടതിനു പിന്നാലെ തെറിവിളികളുമായി ആർഎസ്എസ്സുകാർ രംഗത്തെത്തുകയായിരുന്നെന്ന് അപർണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അസഹ്യമായപ്പോൾ പല കമന്റുകളും ഡിലീറ്റ് ചെയ്യേണ്ടി വന്നുവെന്ന് അപർണ പറഞ്ഞു.

വൈക്കം ക്ഷേത്രത്തിൽ താൻ തൊഴുതിറങ്ങിയപ്പോൾ കണ്ണൻ എന്നയാളാണ് ആക്രമിച്ചതെന്ന് അപർണ പറഞ്ഞു. തന്റെ ഫോൺ വാങ്ങി വലിച്ചെറിഞ്ഞു. ഇതിനിടെ പലതവണ തന്നെ തെറി പറഞ്ഞ കണ്ണൻ പിന്നീട് കൊടും മർ‌ദ്ദനം അഴിച്ചുവിടുകയായിരുന്നെന്നും അപർണ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും അടിച്ചയാളുടെ അമ്മയും പിന്നീട് തന്നെ കുറ്റം പറയുകയായിരുന്നു. ‘നീ ആമ്പിള്ളേരെ തിരുത്താൻ നടന്നിട്ടല്ലേ’ എന്നായിരുന്നു മർദ്ദിച്ചയാളുടെ അമ്മയുടെ പ്രതികരണം.

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

ശബരിമല: സുരക്ഷ ആവശ്യപ്പെട്ട് ഐജി മനോജ് എബ്രഹാമിനെ വിളിച്ചു; കുടുംബാംഗങ്ങള്‍ക്ക് ‘കൌണ്‍സലിംഗു’മായി പോലീസെത്തിയെന്ന് യുവതികള്‍

ശബരിമല കോടതിവിധി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു; വിദ്യാഭ്യാസം കൊണ്ട് വിവേകം വരില്ല: കെആർ ഗൗരി

ശബരിമല: ‘ദൈവത്തിന്റെ സ്വന്തം നാട്’ പശു സംസ്ഥാനങ്ങളിൽ ഒന്നായി മാറുന്നോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍