UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിൽ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി പതിനെട്ടാംപടി ബ്ലോക്ക് ചെയ്തു; ഇരുമുടിയില്ലാതെ പടികൾ കയറിയിറങ്ങി ആചാരലംഘനം

യുവതികളെ തടയുന്ന ജോലി പൊലീസ് നോക്കിക്കൊള്ളുമെന്നും വൽസൻ തില്ലങ്കേരി പറയുന്നുണ്ട്.

ശബരിമലയിൽ ആർഎസ്എസ് പ്രാന്തീയ കാര്യകാരി വൽസൻ തില്ലങ്കേരി ആചാരലംഘനം നടത്തിയെന്ന് വിവരം. ഇദ്ദേഹം പതിനെട്ടാംപടിയുടെ മുകളിൽ നിന്ന് ഭക്തരെ തടയുന്ന ചിത്രം പുറത്തുവന്നു. ഇടയ്ക്ക് വൽസൻ പടിയിൽ നിന്ന് താഴേക്ക് ഇറങ്ങുകയും കയറുകയും ചെയ്തെന്നും ഈ സന്ദർഭത്തിൽ ഇദ്ദേഹത്തിന്റെ തലയിൽ ഇരുമുടിക്കെട്ട് ഇല്ലായിരുന്നെന്നും വിവരമുണ്ട്. പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടുമായി മാത്രമേ കയറാനും ഇറങ്ങാനും പാടുള്ളൂ എന്നതാണ് ആചാരം. തിരിച്ചിറങ്ങുമ്പോൾ പിന്നിലേക്ക് കാൽ വെച്ചാണ് ഇറങ്ങേണ്ടതെന്നുമുണ്ട്. നിലവിൽ തിരക്ക് മൂലം തിരിച്ചിറങ്ങൽ അനുവദിക്കാറില്ല. ഇരുമുടിയില്ലാതെ വൽസൻ തില്ലങ്കേരി പടിയിറങ്ങി നിന്ന് പ്രസംഗം നടത്തുന്നതിന്റെ വീഡിയോ താഴെ. 

ശബരിമലയിൽ സംഘപരിവാർ നടത്തുന്ന പ്രക്ഷോഭത്തിൽ വല്‍സന്‍ തില്ലങ്കേരി പൊലീസിന്റെ മെഗാഫോൺ കൈക്കലാക്കി പ്രവർത്തകരോട് ആഹ്വാനം നടത്തിയെന്ന വിവരവും ലഭിക്കുന്നു. ഈ മെഗാഫോൺ വൽസൻ തില്ലങ്കേരിക്ക് ചില പൊലീസ് ഉദ്യോഗസ്ഥർ നൽകിയതാണെന്ന് വിവരമുണ്ട്. വൽസൻ സംസാരിക്കുമ്പോൾ മെഗാഫോണ്‍ ഒരു കമാൻഡോയാണ് മെഗാഫോൺ പിടിച്ചു നിൽക്കുന്നത്.

അമ്പത് വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ കാര്യം മാത്രം നോക്കിയാൽ മതിയെന്നും അമ്പതു വയസ്സിനു താഴെ പ്രായമുള്ളവരെ തടയാൻ സ്ഥലത്ത് വേറെ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും ഇദ്ദേഹം മെഗാഫോണിലൂടെ പറയുന്നുണ്ട്. യുവതികളെ തടയുന്ന ജോലി പൊലീസ് നോക്കിക്കൊള്ളുമെന്നും വൽസൻ തില്ലങ്കേരി പറയുന്നുണ്ട്.

അതെസമയം പൊലീസിന്റെ മെഗാഫോൺ ഇയാൾക്ക് കൈമാറിയത് വിവാദമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച ചർച്ചകളും ഉയരുന്നുണ്ട്. ‘ഡിഐജി വൽസൻ തില്ലങ്കേരി’ എന്ന വിശേഷണത്തോടെ മെഗാഫോൺ പിടിച്ചുനിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുകയാണ്.

കണ്ണൂർ ഭാഗത്തു നിന്നുള്ള പ്രവർത്തകരാണ് ശബരിമലയിൽ ഇപ്പോഴത്തെ അക്രമസംഭവങ്ങൾക്കു പിന്നില്‍ കൂടുതലായും പ്രവർത്തിക്കുന്നതെന്നാണ് വിവരം. ഇവർ വിവിധ ഭാഗങ്ങളിൽ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് പൊലീസിനെ ഛിദ്രമാക്കുകയാണ്. 50 വയസ്സിനു മുകളിലുള്ള സ്ത്രീകളെയും ഇവർ തടഞ്ഞ് പരിശോധിക്കുന്നുണ്ട്. ശേഷം ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്നതും ഇവരുടെ നേതൃത്വത്തിലാണ്. ഒരു മണിക്കുറിനു മുകളിൽ നേരത്തെക്ക് നിയന്ത്രണം ഇക്കൂട്ടരുടെ കൈകളിലെത്തിയ സന്ദർഭം പോലുമുണ്ടായി. ഈ സന്ദർഭത്തിൽ പൊലീസിന് മെഗാഫോൺ വൽസൻ തില്ലങ്കേരിയുടെ കൈവശം കൊടുക്കേണ്ടതായി വന്നുവെന്നും വിവരമുണ്ട്.

ശബരിമല LIVE: തൃശ്ശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ 200 പേർക്കെതിരെ കേസെടുത്തു; നിയന്ത്രണം പോലീസിന് തന്നെയെന്ന് മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍