UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: സ്ത്രീപ്രവേശനം വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി; സുപ്രീംകോടതി വിധി രാജ്യത്തെ നിയമം; പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ

ശബരിമലയിൽ മതിയായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതു വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്ന ഹരജിയിന്മേലാണ് ഈ ഉത്തരവ് വന്നത്.

സുപ്രീംകോടതിവിധി രാജ്യത്തെ നിയമമാണെന്നും അത് പാലിക്കാൻ അനുസരിക്കാനും പാലിക്കാനും എല്ലാവരും ബാധ്യസ്ഥരാണെന്നും കേരള ഹൈക്കോടതി. രാജ്യത്തെ എല്ലാ സിവിൽ, ജുഡീഷ്യൽ അധികാരികളും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങൾ വ്യവസ്ഥപ്പെടുത്തിയിട്ടുള്ള കാര്യമാണിതെന്നും കോടതി പറഞ്ഞു.

ശബരിമലയിൽ മതിയായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതു വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്ന ഹരജിയിന്മേലാണ് ഈ ഉത്തരവ് വന്നത്. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാരുമുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ഹരജി തള്ളിയത്. വിധിയിൽ എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കണമെന്നും പിഡി ജോസഫിനോട് കോടതി നിർദ്ദേശിച്ചു.

സുരക്ഷാ ഏർപ്പാടുകളില്ലാതെ ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ധൃതിപിടിച്ച് നടപ്പാക്കിയതാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് വാദിച്ചാണ് പിഡി ജോസഫ് ഹരജി സമർപ്പിച്ചത്.

സ്ത്രീകൾക്ക് ശബരിമല സന്ദർശിക്കാൻ സംസ്ഥാന സർക്കാർ സുരക്ഷയൊരുക്കണമെന്ന് കേന്ദ്രം; തടഞ്ഞാൽ അത് കോടതിയലക്ഷ്യം

അവർ നമ്മുടെ സഹോദരന്മാരാണ്, അവർ രോഗവിമുക്തരാകേണ്ടത് ഒരു സാമൂഹികാവശ്യമാണ്; ‘സംഘപരിവാര്‍ സൈബര്‍ ഗുണ്ടകളെ’ കുറിച്ച് എസ് ശാരദക്കുട്ടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍