UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല ദർശനത്തിനെത്തിയ യുവതിക്ക് നിലയ്ക്കലിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നു; മടങ്ങിയത് പൊലീസ് നിർദ്ദേശത്തെ തുടർന്ന്

ജില്ലാ കളക്ടർ പ്രദേശത്ത് പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഇന്നാണ് അവസാനിക്കുക.

ശബരിമല ദർശനത്തിനെത്തിയ യുവതിയായ ഭക്ത യാത്ര അവസാനിപ്പിച്ച് മടങ്ങി. ആന്ധ്രയിൽ നിന്നെത്തിയ വിജയലക്ഷ്മിയാണ് മടങ്ങിയത്. ഇവർക്ക് വയസ്സ് 43 ആണ്. 22 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് വിജയലക്ഷ്മി എത്തിയത്.

കോട്ടയത്ത് വന്നശേഷം വിജയലക്ഷ്മി ഇരുമുടിക്കെട്ടുമായി ഇവർ ശബരിമലയിലേക്ക് തിരിച്ചിരുന്നു. പൊലീസ് അകമ്പടിയോടെയാണ് നിലയ്ക്കൽ എത്തിയത്. ഇവിടെ വെച്ച് പൊലീസ് ഇവരുമായി സംസാരിച്ചു. തുടർന്ന് യാത്ര വേണ്ടെന്നു വെച്ച് മടങ്ങുകയായിരുന്നു.

ജില്ലാ കളക്ടർ പ്രദേശത്ത് പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഇന്നാണ് അവസാനിക്കുക.

സ്ത്രീകളുടെ ജീവശാസ്ത്രപരമായ പ്രത്യേകതകൾ മുൻനിർത്തി അവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ തടയാനാകില്ലെന്ന സുപ്രീംകോടതി വിധി വന്നതിനു ശേഷം നിരവധി സ്ത്രീകളാണ് ശബരിമല ദർശനത്തിനായി യാത്ര തിരിച്ചത്. എന്നാൽ ബിജെപി അടക്കമുള്ള വിവിധ സംഗപരിവാർ സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾ മൂലം സ്ത്രീകൾക്കാർക്കും ഇതുവരെ ശബരിമല സന്ദർശിക്കാൻ കഴിയുകയുണ്ടായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍