UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല: പുനഃപരിശോധനയിലേക്ക് നയിച്ചത് വിധിയില്‍ ഇന്ദു മൽഹോത്ര എഴുതിയ വിയോജന കുറിപ്പ്

തുല്യത എന്ന ഭരണഘടനാപരമായ അവകാശത്തെ സ്ഥാപിക്കാൻ വിശ്വാസം പുലര്‍ത്താനുള്ള ഭരണഘടനാപരമായ അവകാശത്തെ റദ്ദ് ചെയ്യാനാകില്ലെന്നും ഇന്ദു മൽഹോത്രയുടെ നിലപാടിന്റെ നിർണായക ഭാഗമാണ്

49 പുനഃരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്, രോഹിന്റൺ നരിമാൻ, എഎം ഖാൻവിൽകർ. ഡിവൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബഞ്ച് ജഡ്ജിയുടെ ചേംബറിൽ വെച്ച് കുറഞ്ഞ നേരം കൊണ്ട് റിവ്യൂ ഹര്‍ജികൾ എങ്ങനെ പരിഗണിക്കണമെന്ന തീരുമാനം വന്നു.

പുനഃപരിശോധനാ ഹര്‍ജികളിന്മേൽ വാദം കേൾക്കാമെന്ന സുപ്രീംകോടതിയുടെ ഇന്നത്തെ തീരുമാനം പൂർണമായും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജനവിധിയെ ആസ്പദമാക്കിയുള്ളതാണെന്നു പറയാം. വിശ്വാസത്തിനു മേൽ യുക്തിപരതയെ അന്ധമായി പ്രയോഗിക്കാനാകില്ല എന്നതാണ് ഇന്ദു മൽഹോത്രയുടെ വിധിന്യായത്തിന്റെ ആകെത്തുക. സ്ത്രീകൾ അയ്യപ്പക്ഷേത്രത്തിലേക്ക് പോകാരുതെന്ന് വിലക്കുന്നതിന്റെ അടിസ്ഥാനം ആർത്തവവുമായി ബന്ധപ്പെടുത്തി ആരോപിക്കുന്ന അശുദ്ധി മൂലമല്ലെന്നാണ് ഇന്ദു മൽഹോത്രയുടെ നിലപാട്. ഈ വിലക്ക് നിലനിൽക്കുന്നത് അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണെന്നും ഇന്ദു മൽഹോത്ര വ്യാഖ്യാനിക്കുന്നു.

സ്ത്രീയുടെ ശാരീരികമായ സവിശേഷതയെ പ്രതിയാണ് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത് എന്നത് കോടതി തെറ്റായി മനസ്സിലാക്കിയതാണെന്നാണ് ഇന്ദു മൽഹോത്രയുടെ വാദത്തിന്റെ കേന്ദ്രം. ശബരിമലയിലെ സ്ത്രീനിരോധനത്തിന്റെ അടിസ്ഥാനം ശാരീരികമായ സവിശേഷതയല്ല. ഇതിനാൽത്തന്നെ സ്ത്രീക്ക് ഭരണഘടന ഉറപ്പു നൽകുന്ന അന്തസ്സിനെ ഈ ആചാരം ചോദ്യം ചെയ്യുന്നില്ല. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പൻ എന്ന ദേവത സ്ത്രീസാന്നിധ്യത്തിൽ ചൈതന്യം ആവാഹിക്കില്ലെന്നതാണ് വിശ്വാസം. ഇതിൽ സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യലില്ലെന്നും ഇന്ദു മൽഹോത്രയുടെ വിധിന്യായം പറയുന്നു.

തുല്യത എന്ന ഭരണഘടനാപരമായ അവകാശത്തെ സ്ഥാപിക്കാൻ വിശ്വാസം പുലര്‍ത്താനുള്ള ഭരണഘടനാപരമായ അവകാശത്തെ റദ്ദ് ചെയ്യാനാകില്ലെന്നും ഇന്ദു മൽഹോത്രയുടെ നിലപാടിന്റെ നിർണായക ഭാഗമാണ്.

ഈ വാദത്തെ ബലമാക്കി കൂടുതൽ പേർ മുൻ വിധിയെ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി എത്തിച്ചേർന്നപ്പോൾ അത് പരിഗണിക്കുക എന്ന കടമയാണ് സുപ്രീംകോടതി ഇപ്പോൾ ചെയ്തിരിക്കുന്നത്. തങ്ങളുടെ മുൻ വിധിയെ സ്റ്റേ ചെയ്തിട്ടല്ല പുനഃപരിശോധനാ തീരുമാനം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വിയോജിപ്പുകൾ പ്രകടിപ്പിക്കാന്‍ പരമാവധി അവസരം നൽകുക എന്നതു മാത്രമാണ് ഇപ്പോൾ കോടതി ചെയ്തിരിക്കുന്നതെന്ന് പൊതുവിൽ വിലയിരുത്താം.

‘മതാചാരത്തിൽ യുക്തിക്ക് ഇടമില്ല’: ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്തത് ബഞ്ചിലെ വനിതാ ജഡ്ജി

ശബരിമല സ്ത്രീ പ്രവേശനം; സ്‌റ്റേ അല്ല, തുറന്ന കോടതിയില്‍ വാദം; തീരുമാനം മണ്ഡല-മകരവിളക്ക് കാലത്തിനു ശേഷം

ശബരിമല LIVE; വിധിക്ക് സ്റ്റേ ഇല്ല; പുനപ്പരിശോധനാ ഹരജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍