UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിലെ ഗാനമേളയിൽ സ്ത്രീകൾ പാടി; അനിസ്ലാമികമെന്ന് സമസ്ത

മുസ്ലിം ലീഗിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാനമേളകളിൽ സ്ത്രീകൾ പാട്ടുപാടിയത് അനിസ്ലാമികമെന്ന താക്കീതുമായി സമസ്ത രംഗത്ത്. ലീഗ് നേതാക്കളെ സമസ്ത പരാതി അറിയിച്ചെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് മലപ്പുറം ജില്ലാ സമ്മേളനം തുടങ്ങിയത്. എല്ലാദിവസവും വൈകീട്ട് ഗാനമേളയും നടന്നിരുന്നു.

സ്ത്രീകൾ പരസ്യമായി വേദിയിൽ കയറുന്നതും നൃത്തം ചെയ്യുന്നതും അനിസ്ലാമികമാണെന്ന കാര്യം ലീഗ് നേതാക്കളെ സമസ്ത ഓർമിപ്പിച്ചതായാണ് വിവരം. ഇസ്ലാമികമായ ഗാനങ്ങളും മറ്റും ആലപിക്കുന്നത് പ്രശ്നമല്ലെങ്കിലും പരസ്യമായ വേദിയിലെത്തുന്നതും നൃത്തം ചെയ്യുന്നതും അനിസ്ലാമികമാണെന്ന് എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. അനിസ്ലാമികമായ കാര്യങ്ങൾ കണ്ടാൽ അത് തടയാൻ നേതാക്കൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഉലമ ഉമറ കോൺഫറൻസിൽ വെച്ച് സമസ്ത നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിനോട് കാര്യമായി പ്രതികരിക്കാൻ ലീഗ് നേതാക്കൾ കോൺഫറന്‍സിൽ തയ്യാറായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍